ETV Bharat / sitara

കഴുത്തിൽ ശ്വാസകോശത്തിന്‍റെ നെക്‌ലേസ്; കാനിൽ തിളങ്ങി ബെല്ല ഹഡീഡ്

ശ്വാസകോശത്തിന്‍റെ ആകൃതിയിലുള്ള ഗോൾഡൻ നെക്‌ലേസാണ് കാൻ ചലച്ചിത്രമേളയിൽ ശ്രദ്ധ നേടുന്നത്.

author img

By

Published : Jul 13, 2021, 3:07 PM IST

കാൻ ഫിലിം ഫെസ്റ്റിവൽ 2021 വാർത്ത  കഴുത്തിൽ ശ്വാസകോശം മാല വാർത്ത  നെക്‌ലേസ് കാൻ വാർത്ത  നെക്‌ലേസ് ബെല്ല ഹഡീഡ് വാർത്ത  cannes film festival went trend internet news  cannes film festival bella hadid news  bella hadid necklace news  bella hadid golden colour lungs news  golden colour lungs cannes news  cannes 2021 news
ബെല്ല ഹഡീഡ്

മനുഷ്യരുടെ ശ്വാസകോശത്തിന്‍റെ ആകൃതിയിൽ കഴുത്തു മുതൽ നെഞ്ച് വരെ ചേർന്നു കിടക്കുന്ന ഗോൾഡൻ നിറത്തിലുള്ള നെക്‌ലേസ്. 74-ാമത് കാൻ ഫിലം ഫെസ്റ്റിവൽ തകൃതിയായി മുന്നേറുമ്പോൾ ചുവപ്പ് പരവതാനിയിൽ പ്രത്യക്ഷപ്പെട്ട അമേരിക്കൻ സൂപ്പർ മോഡൽ ബെല്ല ഹഡീഡാണ് ഇപ്പോൾ താരം.

കറുത്ത ഗൗൺ ധരിച്ച്, മുടി മുകളിലേക്ക് ഉയർത്തി കെട്ടി ലളിതമായ ലുക്കിൽ എത്തിയ ഹഡീഡിന്‍റെ നെക്‌ലേസാണ് ഫാഷൻ ലോകത്തും ചർച്ചയാകുന്നത്.

More Read: ഗോള്‍ഡന്‍ പാമിനായി മാറ്റുരയ്ക്കാന്‍ 23 ചിത്രങ്ങള്‍; കാനിന് ചൊവ്വാഴ്ച തിരശ്ശീല ഉയരും

മാറിടം മറക്കുന്ന രീതിയിലാണ് ബെല്ല 'ഗോൾഡൻ ലങ്‌സ്' നെക്‌ലസ് അണിഞ്ഞിരിക്കുന്നത്. ഇറ്റാലിയൻ ആഡംബര ഫാഷൻ ബ്രാൻഡായ ഷിയാപരെല്ലിയാണ് താരത്തിന്‍റെ നീളത്തിലുള്ള കറുത്ത ഗൗൺ ഡിസൈൻ ചെയ്‌തിരിക്കുന്നത്. ജൂലൈ ആറിനായിരുന്നു കാൻ ഫിലം ഫെസ്റ്റിവലിന് ഫ്രാൻസിൽ തിരശ്ശീല ഉയർന്നത്. 12 ദിവസം നീണ്ട ചലച്ചിത്രമേള ജൂലൈ 17ന് അവസാനിക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.