ETV Bharat / sitara

'വിജയ്‌ ആയിരിക്കുക അത്ര എളുപ്പമല്ല'; ദളപതിയെ തുണച്ച് ലോകേഷ് കനകരാജും ആരാധകരും

author img

By

Published : Jul 14, 2021, 4:28 PM IST

ബീങ് വിജയ് ഇസ് നോട്ട് ഈസി, വീ സപ്പോർട്ട് വിജയ് എന്നീ ഹാഷ്‌ടാഗുകളിൽ ദളപതിക്ക് പിന്തുണയുമായി ആരാധകർ.

ലോകേഷ് കനകരാജ് വിജയ്‌ വാർത്ത  വിജയ്‌ കസ്‌തൂരി ശങ്കർ വാർത്ത  വിജയ്‌ കോടതി പിഴ വാർത്ത  വിജയ്‌ റോൾസ് റോയ്‌സ് കാർ വാർത്ത  kasthuri shankar fans news  kasthuri shankar thalapathy vijay tweet news  thalapathy being vijay is not easy news  being vijay is not easy madras court news  lokesh kanagaraj vijay court madras news  lokesh kanagaraj roll royce vijay news  roll royce tax vijay update news  we support vijay madras court tax news  kasthuri shankar vijay car tax news
വിജയ്‌ ആയിരിക്കുന്നത് അത്ര എളുപ്പമല്ല

ദളപതി വിജയ്‌ക്കെതിരെയുണ്ടായ കോടതി നടപടിയിൽ പ്രതിഷേധം രേഖപ്പെടുത്തി ആരാധകരും സഹപ്രവർത്തകരും. ഇംഗ്ലണ്ടിൽനിന്ന് ഇറക്കുമതി ചെയ്ത റോൾസ് റോയ്‌സ് കാറിന്‍റെ പ്രവേശന നികുതിക്ക് ഇളവ് ആവശ്യപ്പെട്ട് വിജയ് സമർപ്പിച്ച ഹർജിയിൽ മദ്രാസ് കോടതി പിഴ ചുമത്തിയതിന് എതിരെയാണ് ട്വിറ്ററിൽ പ്രതിഷേധം.

ബീങ് വിജയ് ഇസ് നോട്ട് ഈസി, വീ സപ്പോർട്ട് വിജയ് എന്നീ ഹാഷ്‌ടാഗുകളിലാണ് താരത്തെ പിന്തുണച്ച് ആരാധകർ പ്രതികരിക്കുന്നത്. കൂടാതെ, സംവിധായകൻ ലോകേഷ് കനകരാജ്, ഉൾപ്പെടെയുള്ളവർ നടന് പിന്‍തുണയുമായെത്തിയിട്ടുണ്ട്.

ലോകേഷ് കനകരാജിന്‍റെ ട്വീറ്റ്

വിജയ്‌ ആയിരിക്കുക എന്നത് എളുപ്പമല്ലെന്നാണ് ലോകേഷ് കനകരാജ് അഭിപ്രായപ്പെട്ടത്. #ബീങ് ആക്‌ടർ വിജയ് ഇസ് നോട്ട് ഈസി എന്ന് കുറിച്ചുകൊണ്ട് മാസ്റ്റർ ചിത്രത്തിന്‍റെ ലൊക്കേഷനിൽ നിന്നുള്ള സ്റ്റില്ലും സംവിധായകൻ ട്വിറ്ററിൽ പങ്കുവച്ചു.

കോടതിയില്‍ നിന്നുണ്ടായത് രൂക്ഷവിമര്‍ശനം

മദ്രാസ് ഹൈക്കോടതിയിലെ ജസ്റ്റിസ് എസ്.എം.സുബ്രഹ്മണ്യമാണ് വിജയ്‌ക്കെതിരെ രൂക്ഷവിമര്‍ശനം നടത്തി പിഴയിട്ടത്. വിജയ് തന്‍റെ സിനിമ കാണാന്‍ ടിക്കറ്റ് എടുക്കുന്ന ലക്ഷക്കണക്കിന് ആരാധകരെ ഓര്‍ക്കണമായിരുന്നു.

അവര്‍ ടിക്കറ്റ് എടുക്കുന്നതുകൊണ്ടും സിനിമ കാണുന്നതുകൊണ്ടുമാണ് താരത്തിന് ആഡംബര കാര്‍ വാങ്ങാൻ കഴിഞ്ഞതെന്നുമായിരുന്നു പരാമര്‍ശം.

സമ്പന്നരെയും പ്രശസ്തരെയും വിഗ്രഹാരാധന നടത്തുന്നവര്‍ക്ക്, നിയമം അനുശാസിക്കുന്ന പോലെ പ്രവർത്തിക്കാൻ ഈ വിധി നടപ്പിലാക്കുന്നത് വഴി, മാതൃകയാകണമെന്നും കോടതി നിരീക്ഷിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.