ETV Bharat / sitara

ഫുൾ ഏകാന്തത... ബേസിൽ ജോസഫിന്‍റെ 'ജാൻ.എ.മൻ' ടീസർ പുറത്ത് - siddharth menon ganapathy Jaaneman news

ചിദംബരം സംവിധാനം ചെയ്യുന്ന ഫാമിലി കോമഡി എന്‍റർടെയ്‌നർ ചിത്രത്തിൽ ബേസിൽ ജോസഫിനൊപ്പം അർജുൻ അശോകൻ, ബാലു വർഗീസ്, ഗണപതി, സിദ്ധാർഥ് മേനോൻ, ലാൽ എന്നിവരും അഭിനയനിരയിലുണ്ട്.

ബേസിൽ ജോസഫ് ഫുൾ ഏകാന്തത വാർത്ത  ജാൻഎമൻ ടീസർ പുതിയ വാർത്ത  ജാൻഎമൻ ബേസിൽ ജോസഫ് വാർത്ത  ജാൻഎമൻ അർജുൻ അശോകൻ വാർത്ത  ബാലു വർഗീസ് ജാൻഎമൻ വാർത്ത  ഗണപതി സിദ്ധാർഥ് മേനോൻ ജാൻഎമൻ വാർത്ത  ചിദംബരം ജാൻഎമൻ വാർത്ത  malayalam film jaaneman teaser out news  basil joseph jaan a man news  basil joseph chidambaram film news  Jaaneman arjun ashokan news  siddharth menon ganapathy Jaaneman news  balu varghese Jaaneman news latest
ജാൻ.എ.മൻ ടീസർ
author img

By

Published : Jul 10, 2021, 1:12 PM IST

ഒറ്റപ്പെട്ടുപോയവന്‍റെ കഥ, ജീവിതത്തിൽ ഒരു ട്വിസ്റ്റു പോലുമില്ലാത്തവനാണ് നമ്മുടെ കഥാനായകൻ... മലയാളത്തിന്‍റെ യുവസംവിധായകരിൽ പ്രിയങ്കരനായ ബേസിൽ ജോസഫ്, അർജുൻ അശോകൻ, ബാലു വർഗീസ്, ഗണപതി, ഗായകനും നടനുമായ സിദ്ധാർഥ് മേനോൻ, അഭിരാം രാധാകൃഷ്ണൻ എന്നീ യുവതാരങ്ങൾ അണിനിരക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ജാൻ.എ.മൻ'. ചിദംബരം സംവിധാനം ചെയ്യുന്ന മലയാളചിത്രത്തിന്‍റെ ടീസർ പുറത്തിറങ്ങി.

  • " class="align-text-top noRightClick twitterSection" data="">

ജയരാജ്, രാജീവ് രവി, കെ.യു. മോഹനൻ എന്നിവർക്കൊപ്പം സംവിധാനത്തിലും ഛായാഗ്രഹണത്തിലും അസിസ്റ്റന്‍റായി പ്രവർത്തിച്ച ചിദംബരമാണ് ഫാമിലി കോമഡി എന്‍റർടെയ്‌നർ ചിത്രത്തിന്‍റെ സംവിധാനത്തിന് പുറമെ തിരക്കഥയും തയ്യാറാക്കിയിരിക്കുന്നത്.

Also Read: ഔട്ട്‌ലുക്കിന്‍റെ കവർ ചിത്രം ജോജി, ഉള്ളടക്കത്തിൽ സി യു സൂൺ മുതൽ ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചൺ വരെ

യുവ താരനിരക്കൊപ്പം ലാൽ, ചെമ്പിൽ അശോകൻ, ഗംഗ മീര, സജിൻ ഗോപു, റിയ സൈറ എന്നിവരും ചിത്രത്തിൽ മുഖ്യവേഷങ്ങളിലെത്തുന്നു. ബിജിബാലാണ് സംഗീതം. വിഷ്‌ണു തണ്ടാശ്ശേരി ഫ്രെയിമുകൾ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റർ കിരൺ ദാസാണ്.

വികൃതി സിനിമയുടെ നിർമാതാക്കളായ ചിയേഴ്‌സ് എന്‍റര്‍ടെയ്ൻമെന്‍റ്‌സിന്‍റെ ബാനറിൽ ലക്ഷ്മി വാരിയർ, ഗണേഷ് മേനോൻ, സജിത്ത് കുമാർ,ഷോൺ ആന്‍റണി എന്നിവർ ചേർന്ന് ജാൻ.എ.മൻ നിർമിക്കുന്നു. ചിത്രം ഉടൻ പ്രദർശനത്തിനെത്തും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.