ETV Bharat / sitara

'ആൾ ഇൻ വൺ' ബാലചന്ദ്ര മേനോന് ഇന്ന് പിറന്നാൾ

മലയാളത്തിന്‍റെ ഭാഗ്യരാജ് എന്ന് വിശേഷിപ്പിക്കുന്ന ബാലചന്ദ്ര മേനോന്‍റെ 66-ാം ജന്മദിനമാണിന്ന്.

balachandra menon  'സമാന്തരങ്ങളി'ല്ലാത്ത പ്രതിഭ  ബാലചന്ദ്ര മേനോന് ഇന്ന് പിറന്നാൾ  ബാലചന്ദ്ര മേനോൻ  മലയാളത്തിന്‍റെ ഭാഗ്യരാജ്  Balachandra Menon's 66th birthday  Balachandra Menon  Balachandra Menon birthday
ബാലചന്ദ്ര മേനോന് ഇന്ന് പിറന്നാൾ
author img

By

Published : Jan 11, 2020, 9:26 AM IST

എൺപതുകളിൽ മലയാളസിനിമയിൽ നടനായും സംവിധായകനായും തിരക്കഥാകൃത്തായും നിർമാതാവായും നിറഞ്ഞു നിന്ന അതുല്യ പ്രതിഭ. മലയാള സിനിമയിലെ മിക്ക മേഖലയിലും പ്രാഗൽഭ്യം തെളിയിച്ച കലാകാരൻ ബാലചന്ദ്ര മേനോന്‍റെ 66-ാം ജന്മദിനമാണിന്ന്.

1954 ജനുവരി 11ന് ശിവശങ്കരപ്പിള്ളയുടെയും ലളിതാദേവിയുടെയും മകനായി ജനനം. കൊല്ലം ഫാത്തിമ മാതാ കോളജിലെ പ്രീ-ഡിഗ്രി പഠനത്തിന് ശേഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ നിന്ന് ഭൂഗർഭശാസ്‌ത്രത്തിൽ ബിരുദം നേടി.

1980 മുതൽ 1990 വരെ ബാലചന്ദ്രമേനോൻ എന്ന പ്രതിഭ അഭിനയത്തിലൂടെയും സംവിധാനത്തിലൂടെയും മലയാളസിനിമക്ക് നൽകിയ സംഭാവനകൾ ഏറെയാണ്. ഏറ്റവും കൂടുതൽ ചിത്രങ്ങള്‍ സ്വന്തമായി തിരക്കഥയെഴുതി സംവിധാനം ചെയ്ത് അഭിനയിച്ചെന്ന റെക്കോർഡും നായകനായും സ്വഭാവനടനായും അച്ഛൻ വേഷത്തിലും തിളങ്ങിയ ബാലചന്ദ്ര മേനോന്‍റെ പേരിലാണ്. ഈ സുവർണ നേട്ടത്തിലൂടെ ലിംക ബുക്ക് ഓഫ് റെക്കോർസിൽ അദ്ദേഹം ഇടം പിടിച്ചു. 1998ൽ സമാന്തരങ്ങൾ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരവു‍ം 2007ലെ പത്‌മശ്രീയും ബാലചന്ദ്ര മേനോനെ തേടിയെത്തി.

സിനിമകൾ മാത്രമല്ല ഗാനരചയിതാവായും ഗായകനായും പരീക്ഷണങ്ങൾ നടത്തി. ഫാസിലിനെയും പത്മരാജനെയും പോലെ ഒരുപാട് പുതുമുഖങ്ങളെയും മലയാള സിനിമയിലേക്ക് പരിചയപ്പെടുത്തിയത് ബാലചന്ദ്ര മേനോൻ എന്ന സംവിധായകനാണ്. മലയാളികളുടെ പ്രിയപ്പെട്ട നടിമാരായ ശോഭന, ആനി, പാർ‍വതി, കാർത്തിക, നന്ദിനി, കൂടാതെ മണിയൻപിള്ള രാജു എന്നിങ്ങനെ നീളുന്നു അദ്ദേഹം കൊണ്ടു വന്ന സിനിമാ പ്രതിഭകൾ. രണ്ടായിരത്തിനും അതിന് ശേഷവും പുറത്തിറങ്ങിയ സത്യം ശിവം സുന്ദരം, നമ്മൾ, ക്ലാസ്മേറ്റ്സ്, നമ്മൾ തമ്മിൽ, പ്രണയകാലം, കോളജ് കുമാരൻ, ഊഴം ചിത്രങ്ങളിലെ അധ്യാപകനും അച്ഛനുമൊക്കെ മലയാള സിനിമയുടെ പ്രിയപ്പെട്ട കഥാപാത്രങ്ങളാണ്.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.