ആക്ഷൻ ലേഡി ക്വീൻ എന്നാണ് മലയാളികൾ വാണി വിശ്വനാഥിനെ വിശേഷിപ്പിക്കുന്നത്. തൊണ്ണൂറുകളിൽ പൊലീസ് വേഷങ്ങളിലും സ്റ്റണ്ട്- ആക്ഷൻ രംഗങ്ങളിലൂടെയും നിറഞ്ഞ കൈയടി നേടിയ താരം എന്നാൽ വിവാഹശേഷം സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയാണ്.
- " class="align-text-top noRightClick twitterSection" data="">
പ്രതിനായകനായും സഹനടനായും ഹാസ്യവേഷങ്ങളിലും ശ്രദ്ധേയനായ ബാബുരാജും വാണി വിശ്വനാഥും മലയാളത്തിന്‍റെ പ്രിയപ്പെട്ട താരദമ്പതികൾ കൂടിയാണ്. വാണിക്കൊപ്പം ബാബുരാജ് പങ്കുവച്ച പുതിയ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ തരംഗമാവുന്നത്. ജിമ്മിൽ ഭാര്യക്കൊപ്പമുള്ള ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്‌തുകൊണ്ട് 'എന്‍റെ എക്കാലത്തെയും സൂപ്പർസ്റ്റാർ,' എന്ന് താരം കുറിച്ചു.
Also Read: നിർധനരായ കുട്ടികൾക്ക് ഓൺലൈൻ പഠനത്തിനായി 'ഒപ്പം അമ്മയും'
സമൂഹമാധ്യമങ്ങളിൽ വാണി അധികം സജീവമല്ലാത്തതിനാൽ തന്നെ താരജോഡികൾ ഒരുമിച്ച് നിൽക്കുന്ന ചിത്രം ആരാധകരും ഏറ്റെടുത്തുകഴിഞ്ഞു. വാണി വിശ്വനാഥ് സിനിമയിലേക്ക് തിരിച്ചുവരണമെന്നും ചിലർ അഭിപ്രായം കുറിച്ചു.
2002ലാണ് വാണി വിശ്വനാഥും ബാബുരാജും തമ്മിൽ വിവാഹിതരാവുന്നത്. മക്കളായ ആര്‍ദ്രയുടെയും ആര്‍ച്ചയുടെയും പഠനാർഥം ചെന്നൈയിലെ വീട്ടിലാണ് വാണി വിശ്വനാഥ്.