തന്‍റെ പേരിൽ ഫേസ്ബുക്കിൽ പുതിയൊരു വ്യാജനെത്തിയെന്ന് നടൻ ബാബുരാജ്. തന്‍റെ പരില്‍ ഒരു വ്യാജ അക്കൗണ്ട് പ്രചരിക്കുന്നുണ്ടെന്നും ഇതിലൂടെ താൻ ആണെന്ന വ്യാജേന പലരുമായി അയാൾ ഇടപെടുന്നുണ്ടെന്നും നടൻ തന്‍റെ ഔദ്യോഗിക ഫേസ്ബുക്കിലൂടെ അറിയിച്ചു. 'ഇങ്ങനെ ഒരുവൻ ഫേസ്ബുക്കിൽ വന്നിട്ടുണ്ട്' എന്ന് പറഞ്ഞുകൊണ്ടാണ് താരം വ്യാജ അക്കൗണ്ടിനെ കുറിച്ച് ആരാധകരോട് വ്യക്തമാക്കിയത്.
- " class="align-text-top noRightClick twitterSection" data="">
'ഇങ്ങനെ ഒരുവൻ ഫേസ്ബുക്കിൽ വന്നിട്ടുണ്ട് , അവനെ കണ്ടുപിടിക്കാൻ നോക്കുന്നുണ്ട് ........ഞാൻ ആണെന്ന വ്യാജേന പലരുമായി ഇടപെടുന്നുണ്ട് ....ഇത് എന്റെ അക്കൗണ്ട് അല്ല ....നോക്കാം ...,' ബാബുരാജ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
സെലിബ്രിറ്റികളുടെ പേരിൽ വ്യാജ അക്കൗണ്ട് പ്രചരിക്കുന്നത് കൂടാതെ തന്‍റെ ഫേസ്‌ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്ന് അറിയിച്ചുകൊണ്ട് നടൻ അനൂപ് മേനോൻ മുമ്പ് രംഗത്തെത്തിയിരുന്നു. ഫേസ്ബുക്കിന് പുറമേ ഇപ്പോഴത്തെ ട്രെന്‍റായി മാറിയ ക്ലബ്ഹൗസിലെ വ്യാജന്‍മാര്‍ക്കെതിരെയും മലയാളത്തിലെ പ്രമുഖ താരങ്ങൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Also Read: ഹാക്ക് ചെയ്യപ്പെട്ട ഫേസ്‌ബുക്ക് അക്കൗണ്ട് തിരികെ ലഭിച്ചു, നാല് ലക്ഷം ഫോളോവേഴ്‌സിനെ നഷ്ടമായി-അനൂപ് മേനോന്‍
ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍പോളി, പൃഥ്വിരാജ്, സുരേഷ് ഗോപി, ആസിഫ് അലി തുടങ്ങിയ താരങ്ങൾ തങ്ങളുടെ പേരിലുള്ള വ്യാജ ക്ലബ്ഹൗസ് അക്കൗണ്ടുകള്‍ക്കെതിരെ പ്രതികരിച്ചിരുന്നു.