ETV Bharat / sitara

ഭീംല നായക് ; 'അയ്യപ്പന്‍ നായരാ'യി പവന്‍ കല്യാണിന്‍റെ ഫസ്റ്റ് ലുക്ക് - ayyappanum koshiyum bheemla nayak news

പൃഥ്വിരാജും ബിജു മേനോനും ടൈറ്റിൽ കഥാപാത്രങ്ങളായ ചിത്രത്തിന്‍റെ തെലുങ്ക് റീമേക്കിൽ റാണ ദഗ്ഗുബാട്ടിയും പവൻ കല്യാണും മുഖ്യവേഷങ്ങളില്‍.

അയ്യപ്പനും കോശിയും സിനിമ വാർത്ത  അയ്യപ്പനും കോശിയും തെലുങ്ക് റീമേക്ക് വാർത്ത  അയ്യപ്പനും കോശിയും പവൻ കല്യാൺ വാർത്ത  അയ്യപ്പനും കോശിയും ഭീംല നായക് വാർത്ത  ഭീംല നായിക് ഫസ്റ്റ് ലുക്ക് പവൻ കല്യാൺ വാർത്ത  pawan kalyan first look bheemla nayak news  pawan kalyan ayyappanum koshiyum news latest  ayyappanum koshiyum telugu film news  ayyappanum koshiyum bheemla nayak news  bheemla nayak pawan rana daggubati news
അയ്യപ്പനും കോശിയും
author img

By

Published : Jul 26, 2021, 4:42 PM IST

സച്ചി സംവിധാനം നിര്‍വഹിച്ച അവസാന സിനിമയായ അയ്യപ്പനും കോശിയും മലയാളത്തിന് ഏറെ പ്രിയപ്പെട്ടതാണ്. പൃഥ്വിരാജും ബിജു മേനോനും ടൈറ്റിൽ കഥാപാത്രങ്ങളായ ചിത്രത്തിന്‍റെ തെലുങ്ക് റീമേക്കിൽ റാണ ദഗ്ഗുബാട്ടിയും പവൻ കല്യാണുമാണ് മുഖ്യവേഷങ്ങളില്‍.

More Read: അല വൈകുണ്‌ഠപുരംലു സംവിധായകൻ അയ്യപ്പനും കോശിയും തെലുങ്ക് കഥയെഴുതും

ചിത്രത്തിന്‍റെ ഷൂട്ടിങ് പുനരാരംഭിച്ചിരിക്കുകയാണ്. ഹൈദരാബാദിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തിങ്കളാഴ്‌ചയാണ് ചിത്രീകരണം തുടങ്ങിയത്.

ബിജു മേനോൻ അവതരിപ്പിച്ച അയ്യപ്പൻ നായരുടെ വേഷമാണ് ചിത്രത്തിൽ പവൻ കല്യാൺ ചെയ്യുന്നത്. പൃഥ്വിരാജിന്‍റെ കോശി കുര്യനായി റാണ ദഗ്ഗുബാട്ടി അഭിനയിക്കും.

അയ്യപ്പൻ നായർ തെലുങ്കിൽ ഭീംല നായക്

ഭീംല നായക് എന്ന പൊലീസ് ഓഫിസറായുള്ള പവൻ കല്യാണിന്‍റെ ഫസ്റ്റ് ലുക്ക് പങ്കുവച്ചുകൊണ്ടാണ് ഷൂട്ടിങ് പുനരാരംഭിച്ച വാർത്ത നിർമാതാക്കൾ അറിയിച്ചത്.

തെന്നിന്ത്യൻ നടി ഐശ്വര്യ രാജേഷാണ് ചിത്രത്തിലെ മറ്റൊരു പ്രധാന താരം. പവൻ കല്യാണിന്‍റെ ഭാര്യവേഷം നിത്യ മേനോൻ അവതരിപ്പിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

എസ്. തമൻ തെലുങ്ക് ചിത്രത്തിന്‍റെ സംഗീതം ഒരുക്കുന്നു. അലവൈകുണ്‌ഠപുരമുലു എന്ന അല്ലു അർജുൻ ചിത്രത്തിന്‍റെ തിരക്കഥാകൃത്ത് ത്രിവിക്രമാണ് സംഭാഷണം എഴുതിയിരിക്കുന്നത്.

തെലുങ്കിലെ പ്രശസ്‌ത നിർമാതാക്കളായ സിതാര എന്‍റർടെയ്‌ൻമെന്‍റിന്‍റെ ബാനറിൽ നാഗ വംശി ചിത്രം നിർമിക്കുന്നു.

More Read: അയ്യപ്പനും കോശിയും ബോളിവുഡിലൊരുക്കുന്നത് മിഷൻ മംഗൾ സംവിധായകൻ

അതേസമയം, അയ്യപ്പനും കോശിയും ബോളിവുഡിലേക്കും റീമേക്ക് ചെയ്യുന്നുണ്ട്. അമിതാഭ് ബച്ചനും ജോൺ എബ്രഹാമും പ്രധാന താരങ്ങളാകുമെന്നാണ് സൂചന. മിഷൻ മംഗൾ സംവിധായകൻ ജഗൻ ശക്തിയാണ് സംവിധാനം നിര്‍വഹിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.