അന്തരിച്ച സംവിധായകന്‍ സച്ചിയുടെ സംവിധാനത്തില്‍ അവസാനമായി പുറത്തിറങ്ങിയ ചിത്രമായിരുന്നു അയ്യപ്പനും കോശിയും. 2019ല്‍ റിലീസ് ചെയ്‌ത ചിത്രം വന്‍ വിജയമായിരുന്നു. ടൈറ്റില്‍ കഥാപാത്രങ്ങളെ ചിത്രത്തില്‍ അവതരിപ്പിച്ചത് പൃഥ്വിരാജും ബിജു മേനോനുമായിരുന്നു. വലിയ ഹിറ്റായ ചിത്രത്തിന് തമിഴിലും തെലുങ്കിലും ഹിന്ദിയിലുമെല്ലാം റിമേക്കുകള്‍ ഒരുങ്ങുന്നുണ്ട്. ഇപ്പോള്‍ വരുന്ന പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് തെലുങ്കിലെ റീമേക്കിനായി ചിത്രത്തിന്‍റെ തിരിക്കഥ പൊളിച്ചെഴുതുകയാണ്.
തിരക്കഥ പൊളിച്ചെഴുതാന്‍ തെലുങ്ക് റീമേക്കില്‍ അഭിനയിക്കുന്ന നടന്‍ പവന്‍ കല്യാണ്‍ ആവിശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. അയ്യപ്പനും കോശിയും തെലുങ്കില്‍ സംവിധാനം ചെയ്യുന്നത് സാഗര്‍ ചന്ദ്രയാണ്. ബിജു മേനോന്‍ അവതരിപ്പിച്ച അയ്യപ്പന്‍ എന്ന കഥാപാത്രത്തെയാണ് തെലുങ്കില്‍ പവന്‍ കല്യാണ്‍ അവതരിപ്പിക്കുന്നത്. സിനിമയില്‍ നായകനായി താന്‍ മാത്രം മതിയെന്നും മലയാളത്തില്‍ പൃഥ്വി അവതരിപ്പിച്ച കോശിയെന്ന കഥാപാത്രത്തെ തെലുങ്കില്‍ വില്ലനായി അവതരിപ്പിക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ക്ക് പവന്‍ നല്‍കിയ നിര്‍ദേശമെന്നുമാണ് റിപ്പോര്‍ട്ട്.