ജെയിംസ് കാമറൂണിന്‍റെ ലോകപ്രശസ്‌ത ചിത്രം അവതാറിനെ അടിസ്ഥാനമാക്കി ഒരുക്കുന്ന വീഡിയോ ഗെയിമിന്‍റെ ഫസ്റ്റ് ലുക്ക് ട്രെയിലർ പുറത്തിറങ്ങി. ഫ്രഞ്ച് വീഡിയോ ഗെയിം പബ്ലിഷർ യൂബിസോഫ്റ്റ് എന്ന കമ്പനിയാണ് അവതാറിലെ ദൃശ്യവിസ്‌മയങ്ങൾ ഉൾപ്പെടുത്തി വീഡിയോ ഗെയിം തയ്യാറാക്കിയിരിക്കുന്നത്.
അവതാർ: ഫ്രണ്ടിയേഴ്സ് ഓഫ് പാൻഡോറ എന്നാണ് പേര്. ഫോക്‌സ് ഇന്‍ററാക്‌ടീവുമായും കാമറൂണിന്‍റെ ലൈറ്റ്സ്റ്റോം എന്‍റർടെയ്‌ൻമെന്‍റും ചേർന്നാണ് യൂബിസോഫ്റ്റ് മാസീവ് സ്റ്റുഡിയോ ഗെയിം ഒരുക്കിയത്. അടുത്ത വർഷമായിരിക്കും വീഡിയോ ഗെയിം ലഭ്യമാവുക.
More Read: അവതാർ 2 പൂർത്തിയാക്കി, മൂന്നാം ഭാഗം അവസാനഘട്ടത്തിൽ
ഇതാദ്യമായല്ല യൂബിസോഫ്റ്റ് അവതാറിനെ ആസ്പദമാക്കി ഗെയിം പുറത്തിറക്കുന്നത്. 2009ലും യൂബിസോഫ്റ്റ് ഡിജിറ്റൽ ഗെയിം തയ്യാറാക്കിയിട്ടുണ്ട്. എന്നാൽ, കൂടുതൽ ദൃശ്യചാരുതയോടെയാണ് പുതിയ കമ്പ്യൂട്ടർ ഗെയിം രൂപകൽപന ചെയ്‌തിരിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="">
പാൻഡോറയ്ക്കായി ജേക്കും മനുഷ്യനും തമ്മിലുള്ള പോരാട്ടമാണ് അവതാർ: ഫ്രണ്ടിയേഴ്സ് ഓഫ് പാൻഡോറ ഗെയിമിന്‍റെ പശ്ചാത്തലം. പാൻഡോറയിലെ നവി വംശകരെ കീഴടക്കി ആ ഭൂമി സ്വന്തമാക്കാനുള്ള മനുഷ്യന്‍റെ സ്വാർഥതയായിരുന്നു 2009ൽ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രം അവതാറിന്‍റെ പ്രമേയം.
അവതാർ 2 ചിത്രത്തിനായി 2022 വരെ കാത്തിരിക്കണം
2,789 ദശലക്ഷം ഡോളർ ചിത്രം തിയറ്ററിൽ നിന്നും നേടി. സയൻസ്- ഫിക്ഷനായി ചിത്രത്തിന്‍റെ നാല് തുടർഭാഗങ്ങൾ ഒരുക്കാനാണ് ജെയിംസ് കാമറൂൺ നിശ്ചയിച്ചിട്ടുള്ളത്.
ഇതിന്‍റെ രണ്ടാം ഭാഗം 2022 ഡിസംബർ 16നായിരിക്കും റിലീസ് ചെയ്യുന്നത്. കഴിഞ്ഞ വർഷം സെപ്‌തംബറിൽ അവതാർ 2ന്‍റെ നിർമാണം ന്യൂസിലാൻഡിൽ പൂർത്തിയാക്കിയിരുന്നു.