ETV Bharat / sitara

ആരാധകരുടെ പ്രിയപ്പെട്ട അവതാരകർ പങ്കുവെച്ച ഓർമച്ചിത്രം വൈറൽ - Aswathy Sreekanth

മിഥുൻ രമേശിനെ കോളജ് യൂണിയൻ പരിപാടിക്ക് ക്ഷണിക്കാനെത്തിയ ചിത്രമാണ് അശ്വതി ശ്രീകാന്തും മിഥുനും പങ്കുവെച്ചത്

മിഥുൻ രമേശും അശ്വതി ശ്രീകാന്തും  മിഥുൻ രമേശ്  അശ്വതി ശ്രീകാന്ത്  ശ്വതി ഇൻസ്റ്റഗ്രാം  ആരാധകരുടെ പ്രിയപ്പെട്ട അവതാരകർ  ഓർമാചിത്രം വൈറൽ  Aswathy Sreekanth shares a photo from her college days  inviting Mithun Ramesh  Mithun Ramesh  Aswathy Sreekanth  Aswathy Sreekanth instagram
അശ്വതി ശ്രീകാന്ത്
author img

By

Published : Dec 29, 2019, 1:46 PM IST

മലയാളികളുടെ പ്രിയപ്പെട്ട അവതാരകരാണ് മിഥുൻ രമേശും അശ്വതി ശ്രീകാന്തും. നിരവധി ടെലിവിഷൻ പ്രോഗ്രാമുകളിലും സ്റ്റേജ് ഷോകളിലും ഒരുമിച്ച് നിന്നും ആതിഥേയത്വം വഹിച്ചിട്ടുണ്ട് ഇരുവരും. ഇപ്പോഴിതാ, മിഥുനെ പാലാ അൽഫോൻസാ കോളേജിലെ ഒരു പ്രോഗ്രാമിന് ക്ഷണിക്കാനെത്തിയ ഫോട്ടോയാണ് അശ്വതി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.

"ഈ ഫോട്ടോയിൽ കാണുന്ന വ്യക്തികൾക്ക് നിങ്ങൾ അറിയുന്ന പലരുമായും സാദൃശ്യം തോന്നിയാൽ അത് തികച്ചും സ്വാഭാവികം മാത്രമാണ് !! (പാലാ അൽഫോൻസാ കോളേജിലെ യൂണിയൻ മെമ്പേഴ്‌സ് ആയ പെൺകുട്ടികൾ സിനിമാക്കാരെ ഗസ്റ്റ് ആയി വിളിക്കാൻ ഒരു ഷൂട്ടിംഗ് ലൊക്കേഷനിൽ എത്തിയതാണ്)," കോളജ് യൂണിയനിലെ ചിത്രം പങ്കുവെച്ചുകൊണ്ട് അശ്വതി എഴുതി. ഫോട്ടോയിൽ ഗണേഷും മിഥുനൊപ്പമുണ്ട്."ത്രോബാക്ക് എന്നൊക്കെ പറഞ്ഞ ഒരു ഒന്ന് ഒന്നര ത്രോബാക്ക്. ഈ ഫോട്ടോയിൽ കാണുന്ന കുട്ടിയുമായി ഇത്രയും സ്റ്റേജ് ഷെയർ ചെയ്യുമെന്ന് അന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല," പോസ്റ്റ് പങ്കുവെച്ചുകൊണ്ട് മിഥുനും കുറിച്ചു.

"അന്ന് ഞാൻ ഇവാനിയോസിൽ ഡിഗ്രി ഫൈനൽ ഇയർ ആണ് . ഇത് ഏതു ഷൂട്ടിങ്ങിന്‍റെ ഇടയിൽ ആണ് എന്ന് ചോദിച്ചവർക്കായി -ചിത്രത്തിന്‍റെ പേര് വിരൽത്തുമ്പിലാരോ. ഇത് വരെ റിലീസ് ആയിട്ടില്ല," അർ ജെ മിഥുനും അശ്വതിയുടെ ഓർമകളിൽ പങ്കു ചേർന്നു.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.