Kothu teaser: ആസിഫ് അലിയുടെ ഏറ്റവും പുതിയ ചിത്രമായ 'കൊത്തി'ന്‍റെ ടീസര്‍ പുറത്ത്. ആസിഫ് അലിയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് ചിത്രത്തിന്‍റെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.
ആസിഫ് അലിയും രഞ്ജിത്തുമാണ് 42 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീസറില്‍. കണ്ണൂരിന്‍റെ രാഷ്‌ട്രീയ പശ്ചാത്തലമായി ഒരുങ്ങുന്ന ചിത്രത്തില്‍ രാഷ്‌ട്രീയ കൊലപാതകങ്ങളുടെ പകയുടെ സൂചനയാണ് ടീസര്‍ നല്‍കുന്നത്. 'കൈയും കാലും എടുക്കുന്നതിനേക്കാള്‍ തീര്‍ക്കുന്നതല്ലേ എളുപ്പം' -എന്ന് രഞ്ജിത് ആസിഫ് അലിക്ക് നിര്‍ദേശം നല്‍കുന്ന രംഗമാണ് ടീസറില്‍.
- " class="align-text-top noRightClick twitterSection" data="">
കണ്ണൂരുകാരനായ പാര്‍ട്ടി പ്രവര്‍ത്തകനായാണ് ചിത്രത്തില്‍ ആസിഫ് അലി വേഷമിടുന്നത്. നിഖില വിമലാണ് നായികയായെത്തുന്നത്. രഞ്ജിത്, റോഷന്‍ മാത്യു, വിജിലേഷ്, സുരേഷ് കൃഷ്‌ണ, അതുല്‍, ശ്രീലക്ഷ്‌മി എന്നിവരും ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.
Kothu cast and crew: സിബി മലയില്‍ ആണ് സംവിധാനം. വര്‍ഷങ്ങള്‍ക്ക് ശേഷം രഞ്ജിത്തും സിബി മലയിലും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്‌ചര്‍ കമ്പനിയുടെ ബാനറില്‍ രഞ്ജിത്തും പിഎം ശശിധരനും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മാണം.
ഹേമന്ത് കുമാറാണ് ചിത്രത്തിന്‍റെ കഥ. പ്രശാന്ത് രവീന്ദ്രന്‍ ഛായാഗ്രഹണനും റതിന്‍ രാധാകൃഷ്‌ണന്‍ ചിത്രസംയോജനും നിര്‍വഹിക്കും. ഗണേഷ് മാരാറാണ് സൗണ്ട് ഡിസൈന്‍. കൈലാസ് മേനോനാണ് സംഗീതം. കോഴിക്കോടാണ് ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍.
Also Read: സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടോ? 'പൃഥ്വിരാജ്' നിരോധിക്കണമെന്ന് കര്‍ണി സേന