മാലിക്, കോൾഡ് കേസ് ചിത്രങ്ങളുടെ ഒടിടി റിലീസ് പ്രഖ്യാപനത്തിനും മരക്കാർ അറബിക്കടലിന്‍റെ സിംഹം എന്ന ബ്രഹ്മാണ്ഡ ചിത്രം ഓണത്തിന് പ്രദർശനത്തിനെത്തുവെന്ന വാർത്തയ്ക്കും പിന്നാലെ റിലീസ് തിയതി പുറത്തുവിട്ട് മറ്റൊരു മലയാളചലച്ചിത്രം കൂടി.
ആസിഫ് അലി നായകനാകുന്ന 'കുഞ്ഞെല്‍ദോ'യാണ് കൊവിഡ് രണ്ടാം തരംഗത്തിന് ശേഷം റിലീസ് പ്രഖ്യാപിച്ച ചിത്രങ്ങളുടെ നിരയിൽ പുതിയതായുള്ളത്.
- " class="align-text-top noRightClick twitterSection" data="">
ആര്‍.ജെ മാത്തുക്കുട്ടി ആദ്യമായി സംവിധാനം ചെയ്‍ത കുഞ്ഞെല്‍ദോ ഓണം റിലീസായി ഓഗസ്റ്റ് 27ന് തിയറ്ററുകളില്‍ എത്തും. വിനീത് ശ്രീനിവാസനാണ് സിനിമയുടെ ക്രിയേറ്റീവ് ഡയറക്ടർ. ഗോപിക ഉദയൻ, രേഖ, വിനീത് ശ്രീനിവാസൻ, സിദ്ദീഖ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.
Also Read: ബ്രഹ്മാണ്ഡ ചിത്രത്തിന് ബ്രഹ്മാണ്ഡ റിലീസ്; മരക്കാർ റിലീസ് 600 സ്‌ക്രീനിലെന്ന് റിപ്പോർട്ട്
സ്വരൂപ് ഫിലിപ്പാണ് കുഞ്ഞെൽദോയുടെ കാമറ കൈകാര്യം ചെയ്‌തിരിക്കുന്നത്. രഞ്ജന്‍ എബ്രഹാം എഡിറ്റിങ് നിർവഹിക്കുന്നു. ഷാന്‍ റഹ്മാനാണ് ചിത്രത്തിന്‍റെ സംഗീത സംവിധായകൻ. കുഞ്ഞിരാമായണം, എബി, കല്‍ക്കി എന്നീ ചിത്രങ്ങള്‍ നിർമിച്ച ലിറ്റില്‍ ബിഗ് ഫിലിംസിന്‍റെ ബാനറിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്.