ബൈസിക്കിള്‍ തീവ്‌സ്, സണ്‍ഡേ ഹോളിഡെ, വിജയ് സൂപ്പറും പൗര്‍ണമിയും തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്ത ആസിഫ് അലി-ജിസ് ജോയ് കോമ്പോ വീണ്ടും എത്തുകയാണ്. പേര് പ്രഖ്യാപിക്കാത്ത സിനിമയുടെ പൂജ ചടങ്ങുകള്‍ ചടന്നു. ഇത്തവണ ഈ വിജയ കൂട്ടുകെട്ടിനൊപ്പം ചേരാന്‍ അഭിനേതാക്കളായ ആന്‍റണി പെപ്പെയും നിമിഷ സജയനുമുണ്ട്. ഫീല്‍ഗുഡ് സിനിമ രീതിയില്‍ നിന്നും മാറി ത്രില്ലറാണ് ഒരുക്കുന്നതെന്ന് സംവിധായകന്‍ ജിസ് ജോയ് പറഞ്ഞു. റിലീസിന് ശേഷം സംവിധായകനും എഴുത്തുകാരനും പ്രേക്ഷകര്‍ക്കിടയില്‍ ശോഭിക്കാന്‍ സാധിക്കുമെന്ന് നടന്‍ ആസിഫ് അലി പറഞ്ഞു.
- " class="align-text-top noRightClick twitterSection" data="">
Also read: ദേശീയ പുരസ്കാര ജേതാവും സംവിധായികയുമായ സുമിത്ര ഭാവെക്ക് വിട
സിദ്ദിഖ്, ഡോ: റോണി ഡേവിഡ് രാജ്, ശ്രീഹരി, റേബ മോണിക്ക, അതുല്യ ചന്ദ്ര, ശ്രീലക്ഷ്മി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. സെന്‍ട്രല്‍ അഡ്വടൈസിങ് ഏജന്‍സിയുടെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം രാഹുല്‍ രമേഷ് നിര്‍വഹിക്കുന്നു. ബോബി-സഞ്ജയ് ടീമിന്‍റേതാണ് കഥ. വളരെ കുറച്ച് കഥാപാത്രങ്ങളെ മാത്രം ഉള്‍ക്കൊള്ളിച്ചാണ് സിനിമ തയ്യാറാക്കുന്നതെന്നും സംവിധായകന്‍ പറഞ്ഞു.