ETV Bharat / sitara

അസ്‌ഗര്‍ ഫർഹാദിയുടെ 'എ ഹീറോ' കാൻസ് ഫിലിം ഫെസ്റ്റിവലിലേക്ക്; ഫസ്റ്റ് ലുക്ക് പുറത്ത്

ഇറാനിയൻ സംവിധായകനും തിരക്കഥാകൃത്തുമായ അസ്‌ഗര്‍ ഫർഹാദിയുടെ എ ഹീറോ എന്ന ചിത്രം കാൻസ് ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കും. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി.

author img

By

Published : Jun 4, 2021, 7:14 AM IST

എ ഹീറോ ഫസ്റ്റ് ലുക്ക് വാർത്ത  എ ഹീറോ കാൻസ് അന്താരാഷ്ട്ര ചലച്ചിത്രമേള വാർത്ത  എ ഹീറോ കാൻസ് ഫിലിം ഫെസ്റ്റിവൽ 2021 വാർത്ത  കാൻസ് അന്താരാഷ്ട്ര ചലച്ചിത്രമേള അസ്‌ഗർ ഫർഹാദി വാർത്ത  അസ്‌ഗർ ഫർഹാദി എ ഹീറോ സിനിമ വാർത്ത  cannes film festival 2021 news latest  cannes film festival 74 news  asghar farhadi a hero film news  asghar farhadi iranian director news
എ ഹീറോ

എ സെപ്പറേഷൻ, ദി സെയിൽസ്‌മാൻ, എവരിബഡി നോസ് തുടങ്ങിയ വിഖ്യാത ചിത്രങ്ങളുടെ സംവിധായകൻ അസ്‌ഗർ ഫർഹാദിയുടെ ഏറ്റവും പുതിയ ചിത്രം എ ഹീറോയുടെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. അമീർ ജദീദി, സറീന ഫർഹാദി, മുഹ്സിൻ തനബന്ദെ എന്നിവരാണ് പ്രധാന താരങ്ങൾ. ചിത്രത്തിന്‍റെ പ്രീമിയർ കാൻസ് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ അരങ്ങേറും.

ഇറാനിയൻ സംവിധായകനും തിരക്കഥാകൃത്തുമായ അസ്‌ഗര്‍ ഫർഹാദിയുടെ എവരിബഡി നോസ് ഉൾപ്പെടെയുള്ള ചിത്രങ്ങൾക്ക് ഐഎഫ്എഫ്കെയിൽ ഗംഭീര പ്രതികരണം ലഭിച്ചിരുന്നു.

2017ൽ അസ്‌ഗര്‍ ഫര്‍ഹാദിയുടെ ദി സെയ്ല്‍സ്മാന്‍ ഓസ്‌കറില്‍ മികച്ച വിദേശ ചിത്രത്തിനുള്ള പുരസ്‌കാരത്തിനായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. എന്നാൽ, അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ കുടിയേറ്റ വിരുദ്ധ നയത്തില്‍ പ്രതിഷേധിച്ച് ഫര്‍ഹാദി ഓസ്കർ ചടങ്ങ് ബഹിഷ്കരിച്ചത് അവാർഡ് നിശയിലെ ശ്രദ്ധേയ സംഭവമായിരുന്നു.

Also Read: എസ്‌.പി.ബി @ 75 ; അസാന്നിധ്യത്തിലെ ആദ്യ ജന്മദിനം, മരണമില്ലാത്ത ഗാനധാര

കൊവിഡ് പശ്ചാത്തലത്തിൽ കാൻസ് ഫിലിം ഫെസ്റ്റിവലിന്‍റെ 73-ാം പതിപ്പ് ഒഴിവാക്കിയിരുന്നു. എന്നാൽ, 12 ദിവസം നീളുന്ന ചലച്ചിത്രമേളയായി 74-ാം പതിപ്പ് നടത്തുമെന്ന് സംഘാടകർ അറിയിച്ചു. മെയ് പകുതി മുതൽ ആരംഭിക്കേണ്ടിയിരുന്ന ചലച്ചിത്രോത്സവം ജൂൺ ആറിന് കൊടിയേറും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് മേള സംഘടിപ്പിക്കുന്നത്. ഇന്ത്യ ഉൾപ്പെടെയുള്ള 16 രാജ്യങ്ങളാണ് കാൻസ് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പങ്കെടുക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.