ആര്യ നായകനായെത്തുന്ന പുതിയ തമിഴ് ചിത്രം 'ടെഡി'യുടെ ടീസർ റിലീസ് ചെയ്‌തു. ശക്തി സൗന്ദര്‍ രാജനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മിറുതൻ, ടിക് ടിക് ടിക് എന്നീ ചിത്രങ്ങൾക്ക് ശേഷം ശക്തിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ നായികയായി എത്തുന്നത് സയേഷയാണ്.
- " class="align-text-top noRightClick twitterSection" data="">
വിവാഹശേഷം ആര്യയും സയേഷയും ഒരുമിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ടെഡിക്കുണ്ട്. ഡി. ഇമ്മൻ ചിത്രത്തിന് സംഗീതം ഒരുക്കുന്നു. എസ്.യുവയാണ് ഛായാഗ്രഹകൻ. സ്റ്റുഡിയോ ഗ്രീനിന്‍റെ ബാനറിൽ കെ.ഇ ജ്ഞാനവേല്‍ രാജയാണ് ചിത്രം നിര്‍മിക്കുന്നത്.