നടന്‍ ആര്യയുടെ ഏറ്റവും പുതിയ സിനിമ ടെഡിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ആര്യയ്‌ക്കൊപ്പം ഒരു ടെഡിയും ചിത്രത്തില്‍ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സിനിമയുടെ ട്രെയിലറില്‍ ടെഡിയും ആര്യയുമായി നടത്തുന്ന സംഭാഷണങ്ങളും കാണാം. മെഡിക്കല്‍ രംഗവുമായി ബന്ധപ്പെട്ട വിഷയാണ് ടെഡി എന്ന സിനിമ പറയുന്നത് എന്നാണ് ട്രെയിലര്‍ സൂചിപിക്കുന്നത്. കിടിലന്‍ ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നാണ് ട്രെയിലര്‍. ആര്യയുടെ ഭാര്യയും നടിയുമായി സയേഷയാണ് ചിത്രത്തില്‍ നായിക. വിവാഹ ശേഷം ഇരുവരും ഒരുമിച്ച് അഭിനയിക്കുന്ന സിനിമ എന്ന പ്രത്യേകതയും ടെഡിക്കുണ്ട്.
- " class="align-text-top noRightClick twitterSection" data="">
മനുഷ്യകടത്തുള്‍പ്പെടെയുള്ള വിഷയങ്ങളും ചിത്രത്തില്‍ പ്രമേയമായി വരുന്നുണ്ട്. ശക്തി സൗന്ദര്‍ രാജനാണ് ചിത്രത്തിന്‍റെ സംവിധായകന്‍. സംവിധായകന്റേത് തന്നെയാണ് തിരക്കഥയും. സയന്‍സ് ഫിക്ഷന്‍ സിനിമയായ ടിക് ടിക് ടിക്, സോംബി സിനിമയായ മിരുതന്‍ എന്നിവയാണ് മുമ്പ് ശക്തി സൗന്ദര്‍ രാജന്‍ സംവിധാനം ചെയ്‌ത സിനിമകള്‍. തമിഴിലേയും തെലുങ്കിലേയും പ്രശസ്‌ത സംഗീത സംവിധായകനായ ഡി.ഇമ്മനാണ് ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്.
ചിത്രത്തിന്‍റെ ഛായാഗ്രഹകന്‍ എസ്.യുവയാണ്. നരത്തെ ഇറങ്ങിയ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനും ഗാനങ്ങള്‍ക്കും മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്. സിനിമ നിര്‍മിച്ചിരിക്കുന്നത് സ്റ്റുഡിയോ ഗ്രീനിന്‍റെ ബാനറില്‍ കെ.ഇ ജ്ഞാനവേല്‍ രാജയാണ്. ചിത്രം ഒടിടി റിലീസായി മാര്‍ച്ച് 12ന് ഹോട്ട്‌സ്റ്റാറില്‍ എത്തും.