ഒരു കാലത്ത് പെണ്‍കുട്ടികളുടെ ഹൃദയം കവര്‍ന്നിരുന്ന രണ്ട് താരങ്ങളായിരുന്നു അരവിന്ദ് സ്വാമിയും കുഞ്ചാക്കോ ബോബനും. തൊണ്ണൂറുകളില്‍ പ്രണയ നായകന്മാരായ ഇരുവരും നിരവധി സൂപ്പര്‍ ഹിറ്റുകള്‍ ഇന്ത്യന്‍ സിനിമയ്‌ക്ക് സമ്മാനിച്ചിട്ടുണ്ട്. ഇപ്പോള്‍ ഇരുവരും ഒന്നിക്കുന്ന മലയാള ചിത്രം ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. കുഞ്ചാക്കോ ബോബന്‍ ഇക്കാര്യം സ്ഥിരീകരിച്ചു. തീവണ്ടിയുടെ സംവിധായകന്‍ പി.ഫെല്ലിനിയുടെ പുതിയ ചിത്രത്തിലാണ് ഇരുവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്.
- " class="align-text-top noRightClick twitterSection" data="
">
25 വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് അരവിന്ദ് സ്വാമി മലയാളത്തില്‍ ഒരു സിനിമ ചെയ്യാന്‍ പോകുന്നത് എന്ന പ്രത്യേകതയും ഈ സിനിമക്കുണ്ട്. 1996ല്‍ പുറത്തിറങ്ങിയ ദേവരാഗമായിരുന്നു അവസാനമായി അരവിന്ദ് സ്വാമി വേഷമിട്ട മലയാള സിനിമ. ഭരതന്‍ സംവിധാനം ചെയ്‌ത ചിത്രത്തില്‍ ശ്രീദേവിയായിരുന്നു നായിക. 'ഒറ്റ്' എന്ന് പേരിട്ടിരിക്കുന്ന ത്രില്ലര്‍ ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് എസ്.സജീവാണ്. ഓഗസ്റ്റ് സിനിമയുടെ ബാനറില്‍ ഷാജി നടേശനും നടന്‍ ആര്യയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഫെബ്രുവരി 27ന് സിനിമയുടെ ചിത്രീകരണം ആരംഭിക്കും. മുംബൈ, ഗോവ, മംഗളൂരു എന്നിവിടങ്ങളിലാണ് ചിത്രീകരണം.