നിരൂപകപ്രശംസയും പ്രേക്ഷകപ്രീതിയും നേടിയ അരുവിയുടെ സംവിധായകൻ അരുൺ പ്രഭു പുരുഷോത്തമന്‍ ഒരുക്കുന്ന പുതിയ തമിഴ് ചിത്രമാണ് 'വാഴൽ'. തമിഴിലെ ജനപ്രിയ താരം ശിവകാർത്തികേയനാണ് ചിത്രത്തിന്‍റെ നിർമാതാവ്.
മനോഹരദൃശ്യങ്ങൾ സമന്വയിപ്പിച്ച് ട്രാവൽ സിനിമയാക്കി ഒരുക്കിയ വാഴലിന്‍റെ ട്രെയിലർ പുറത്തിറങ്ങി. അരുവിയിലെ പീറ്ററിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ പ്രദീപ് ആന്‍റണിയാണ് ചിത്രത്തിലെ പ്രധാന താരം. ഭാനു, യാത്ര, ദിവ എന്നിവരും മറ്റ് നിർണായക കഥാപാത്രങ്ങളാകുന്നു.
- " class="align-text-top noRightClick twitterSection" data="">
സംവിധായകൻ അരുൺ പുരുഷോത്തമൻ തന്നെയാണ് വാഴലിന്‍റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. പ്രദീപ് കുമാർ ആണ് സംഗീതം. അരുവിക്ക് കാമറ ചലിപ്പിച്ച ഷെല്ലി കാലിസ്റ്റ് ഛായാഗ്രഹണം നിർവഹിക്കുന്നു. മണിരത്നത്തിന്റെ അസോസിയേറ്റായിരുന്ന ഷെല്ലി മലയാളത്തിൽ ഷെയിൻ നിഗത്തിന്‍റെ ബർമുഡക്കായും പ്രവർത്തിച്ചിട്ടുണ്ട്.
More Read: അരുവി ഹിന്ദിയിലേക്ക്... നായിക ഫാത്തിമ സന ഷെയ്‌ഖ്
റെയ്മണ്ട് ഡെറിക് ക്രാസ്റ്റയാണ് ചിത്രത്തിന്‍റെ എഡിറ്റർ. ദിലിപ് സുബ്ബരയ്യൻ ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നു. ശിവകാർത്തികേയന്‍റെ എസ്‌കെ പ്രൊഡക്‌ഷൻസ് ബാനറിൽ നിര്‍മിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. ജൂലൈ 16ന് വാഴൽ സോണിലൈവിൽ റിലീസ് ചെയ്യും.