ETV Bharat / sitara

അരുൺ വിജയ്‌യുടെ മകൻ അഭിനയത്തിലേക്ക്

കുട്ടികൾക്കായി ഒരുക്കുന്ന പുതിയ ചിത്രത്തിൽ അരുണിന്‍റെ മകൻ അർണവ് വിജയ് മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നടൻ സൂര്യയാണ് നിർമാതാവ്.

author img

By

Published : Dec 14, 2020, 8:01 PM IST

സുധാ കൊങ്ങര വാർത്ത  സൂര്യ അരുൺ വിജയ് സിനിമ വാർത്ത  അരുണിന്‍റെ മകൻ അർണവ് വിജയ്‌ വാർത്ത  അരുൺ വിജയ്‌യുടെ മകൻ അഭിനയത്തിലേക്ക് വാർത്ത  സിനിമയിലെത്തിക്കുന്നത് സൂര്യ വാർത്ത  introduced surya news  arun vijay's son arnav vijay news  surya producing film news
അരുൺ വിജയ്‌യുടെ മകൻ അഭിനയത്തിലേക്ക്

അഭിനേതാവ് മാത്രമല്ല, നിർമാതാവായും സൂര്യ ഏറെക്കാലമായി തമിഴകത്തിൽ പ്രശസ്‌തനാണ്. അടുത്തിടെ റിലീസ് ചെയ്‌ത, സുധാ കൊങ്ങര സംവിധാനം ചെയ്‌ത സൂരരൈ പോട്ര് എന്ന ചിത്രത്തിലും താരം നിർമാതാവ് കൂടിയായിരുന്നു. ഇപ്പോഴിതാ, തമിഴ് നടൻ അരുൺ വിജയ്‌യുടെ മകനേയും വെള്ളിത്തിരയിലേക്ക് പരിചയപ്പെടുത്തുകയാണ് നടൻ സൂര്യ.

  • With all your blessings, extremely happy to announce that my son Arnav Vijay is making his debut today! Proud that he will be launched by Actor @Suriya_offl's @2D_ENTPVTLTD. Feels good to continue the camaraderie generation after generation. Couldn't have asked for more.🙏 #AVJ pic.twitter.com/fxLt77uS6Y

    — ArunVijay (@arunvijayno1) December 14, 2020 " class="align-text-top noRightClick twitterSection" data=" ">

കുട്ടികൾക്കായി ഒരുക്കുന്ന പുതിയ ചിത്രത്തിൽ അരുണിന്‍റെ മകൻ അർണവ് വിജയ്‌യും മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കും. സൂര്യയുടെ നിർമാണ കമ്പനിയായ 2ഡി എന്‍റര്‍ടെയ്‌ൻമെന്‍റാണ് അർണവിന്‍റെ സിനിമ നിർമിക്കുന്നത്. നവാഗതനായ സരോവ് ഷൺമുഖമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എന്നാൽ, സിനിമയുടെ ടൈറ്റിലോ മറ്റ് വിശേഷങ്ങളോ ഇതുവരെയും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.

തന്‍റെ മകൻ സിനിമയിൽ അഭിനയിക്കുന്നുവെന്ന സന്തോഷം അരുൺ വിജയ്‌ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. അർണവിനെ സൂര്യ തന്നെ സിനിമയിൽ പരിചയപ്പെടുത്തുന്നതിൽ സന്തോഷമുണ്ടെന്നും താരം ട്വിറ്ററിൽ കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.