മാത്തുക്കുട്ടി സേവ്യര്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രം ഹെലൻ പ്രമേയത്തിലും അവതരണത്തിലും ഒപ്പം അന്ന ബെൻ, ലാൽ ഉൾപ്പെടെയുള്ളവരുടെ പ്രകടന മികവിലും പ്രശംസ പിടിച്ചുപറ്റിയിരുന്നു. ഹെലൻ ബോളിവുഡില്‍ റീമേക്കിനൊരുങ്ങുന്നതായും ബോണി കപൂറും സീ സ്റ്റുഡിയോസും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തില്‍ ജാന്‍വി കപൂർ നായികയാകുമെന്നും നേരത്തെ വാർത്തകൾ വന്നിരുന്നു. സർവൈവർ ത്രില്ലറായ ഹെലന്റെ തമിഴ് പതിപ്പിനെ കുറിച്ചും നേരത്തെ സൂചനയുണ്ടായിരുന്നെങ്കിലും സിനിമയുടെ ടൈറ്റിൽ പുറത്തിവിട്ടിരുന്നില്ല. കീര്‍ത്തി പാണ്ഡ്യൻ ടൈറ്റിൽ റോളിലെത്തുന്ന ചിത്രത്തിൽ നടിയുടെ അച്ഛൻ അരുൺ പാണ്ഡ്യനാണ് മലയാളത്തിൽ ലാൽ ചെയ്ത കഥാാപാത്രത്തെ അവതരിപ്പിക്കുന്നത്.
-
Happy to reveal the first look of#Anbirkiniyal.
— Actor Karthi (@Karthi_Offl) February 15, 2021 " class="align-text-top noRightClick twitterSection" data="
Wishing the very best for @DirectorGokul, @iKeerthiPandian
and the entire team. pic.twitter.com/HHfAuT7Fph
">Happy to reveal the first look of#Anbirkiniyal.
— Actor Karthi (@Karthi_Offl) February 15, 2021
Wishing the very best for @DirectorGokul, @iKeerthiPandian
and the entire team. pic.twitter.com/HHfAuT7FphHappy to reveal the first look of#Anbirkiniyal.
— Actor Karthi (@Karthi_Offl) February 15, 2021
Wishing the very best for @DirectorGokul, @iKeerthiPandian
and the entire team. pic.twitter.com/HHfAuT7Fph
ഇപ്പോഴിതാ, തമിഴ് നടൻ കാർത്തി ഹെലൻ തമിഴ് റീമേക്കിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു. അൻപിർക് ഇനിയാൾ എന്ന ടൈറ്റിലിലാണ് ചിത്രം നിർമിക്കുന്നത്. ഇതര്‍ക്കു താനേ ആസൈപ്പെട്ടായ് ബാലകുമാരാ എന്ന ചിത്രത്തിന്റെ സംവിധായകന് ഗോകുലാണ് സംവിധായകൻ. നടനും നിർമാതാവും സംവിധായകനുമായ അരുണ്‍ പാണ്ഡ്യനാണ് അൻപിർക് ഇനിയാൾ ചിത്രം നിർമിക്കുന്നത്.