അര്‍ജുന്‍ അശോകന്‍, സംയുക്ത മേനോന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന വൂള്‍ഫിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. ഉദ്വേഗജനകമായ രംഗങ്ങള്‍ ഉള്‍പ്പെടുത്തി മനോഹരമായാണ് ട്രെയിലര്‍ ഒരുക്കിയിരിക്കുന്നത്. ലോക്ക് ഡൗണ്‍ പശ്ചാത്തലത്തിലാണ് വൂള്‍ഫ് കഥ പറയുന്നതെന്നാണ് ട്രെയിലര്‍ സൂചിപ്പിക്കുന്നത്. ഷാജി അസീസാണ് സിനിമയുടെ സംവിധായകന്‍. ജി.ആര്‍ ഇന്ദുഗോപന്‍റെ 'ചെന്നായ' എന്ന ചെറുകഥയെ ആസ്‍പദമാക്കിയാണ് ചിത്രം. തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നതും ഇന്ദുഗോപന്‍ തന്നെയാണ്.
- " class="align-text-top noRightClick twitterSection" data="">
ഷൈന്‍ ടോം ചാക്കോ, ജാഫര്‍ ഇടുക്കി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളാകുന്നത്. ദാമര്‍ സിനിമയുടെ ബാനറില്‍ സന്തോഷ് ദാമോദരനാണ് നിര്‍മാണം. ഫൈസ് സിദ്ദിഖാണ് ഛായാഗ്രഹണം. ഹരിനാരായണന്‍ ഗാനങ്ങള്‍ എഴുതുന്നു. നേരിട്ട് ടെലിവിഷന്‍ പ്രീമിയറായി ഏപ്രില്‍ 18ന് സിനിമ പ്രേക്ഷകരിലേക്ക് എത്തും. നേരത്തെ ലിറിക്കല്‍ വീഡിയോ റിലീസ് ചെയ്‌തിരുന്നു.