ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസ്, ലാൽ ജോസിന്‍റെ വെളിപാടിന്‍റെ പുസ്‌തകം എന്നീ ചിത്രങ്ങളിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ നടനാണ് അപ്പാനി ശരത്. ഇപ്പോഴിതാ, തന്‍റെ ജീവിതത്തിലെ പുതിയ സന്തോഷം അദ്ദേഹം പ്രേക്ഷകരുമായി പങ്കുവെക്കുകയാണ്. തനിക്കും ഭാര്യ രേഷ്മയ്ക്കും രണ്ടാമതൊരു കുഞ്ഞു കൂടി പിറക്കാൻ പോവുകയാണെന്ന് ശരത് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. ഗർഭിണിയായ ഭാര്യയ്ക്കും മൂത്തമകൾ അവന്തികയ്ക്കും ഒപ്പമുള്ള ചിത്രവും നടൻ പോസ്റ്റിനൊപ്പം ചേർത്തിട്ടുണ്ട്.
- " class="align-text-top noRightClick twitterSection" data="
">
മുൻപ് കേരളത്തിൽ പ്രളയമുണ്ടായപ്പോൾ, ചെങ്ങന്നൂരിൽ വീട്ടിൽ പെട്ടുപോയ തന്‍റെ ഭാര്യയെ രക്ഷിക്കണമെന്ന് അപ്പാനി ശരത് ഫേസ്‌ബുക്ക് ലൈവിലൂടെ അഭ്യർഥിച്ചിരുന്നു. അന്ന് താരം ചെന്നൈയിൽ ഷൂട്ടിങ്ങിലായിരുന്നു. പൂർണഗർഭിണിയായ രേഷ്‌മയെ അന്ന് സന്നദ്ധപ്രവർത്തകർ രക്ഷപ്പെടുത്തി സുരക്ഷിതമായ സ്ഥലത്തെത്തിച്ചിരുന്നു.
ചാരം എന്ന് പേരിട്ടിരിക്കുന്ന പുതിയ മലയാള ചിത്രത്തിൽ അപ്പാനി ശരത് നായകനാകുന്നു. അഭിനയത്തിന് പുറമെ, സിനിമയുടെ കഥയും തിരക്കഥയും ഒരുക്കുന്നതും ശരത്താണ്.