സിനിമ ഷൂട്ടിങ് ഇല്ലാത്തപ്പോള്‍ ഫോട്ടോഷൂട്ടുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും വിവിധ സ്റ്റൈലുകള്‍ പരീക്ഷിക്കുകയും ചെയ്യുന്ന നടിയാണ് അനുശ്രീ. ഡയമണ്ട് നെക്ലേസ് എന്ന ലാല്‍ ജോസ് ചിത്രത്തിലൂടെ മലയാളി മനസില്‍ കയറിക്കൂടിയ താരം ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വിമര്‍ശനത്തിന് വിധേയമായിരിക്കുകയാണ്. കോഴിക്കോട് പാളയം മാര്‍ക്കറ്റിന്‍റെ പശ്ചാത്തലത്തിലാണ് ഫോട്ടോഷൂട്ട് ചിത്രീകരിച്ചിരിക്കുന്നത്. കൈകൊണ്ട് നെയ്‌ത പരുത്തി തുണികള്‍ ഉണ്ടാക്കുന്ന പാളയം മാര്‍ക്കറ്റിന് നന്ദി രൂപേണ സമര്‍പ്പിക്കുന്നതാണ് തന്‍റെ ഫോട്ടോ ഷൂട്ട് എന്നാണ് അനുശ്രീ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചത്. അതേസമയം മാസ്‌ക് ധരിക്കാതെ മാര്‍ക്കറ്റില്‍ നിന്ന് ഫോട്ടോഷൂട്ട് നടത്തിയ നടിക്കെതിരെ ആരാധകര്‍ വിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ്. നിരവധി പേരാണ് 'മാസ്‌ക് വെക്കൂ' എന്ന് പോസ്റ്റിന് താഴെ കമന്‍റ് ചെയ്‌തിരിക്കുന്നത്. മാസ്‌ക് ഇട്ട് നില്‍ക്കുന്ന ആള്‍ കൂട്ടത്തിനിടയില്‍ മാസ്‌ക് ധരിക്കാതെ നില്‍ക്കുന്നതിനോട് പലരും കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുമുണ്ട്. ചിലര്‍ പുറത്തിറങ്ങുമ്പോള്‍ നിര്‍ബന്ധമായും മാസ്‌ക് വെക്കണം എന്ന് സ്‌നേഹത്തോടെയും കമന്‍റ് ചെയ്‌തിട്ടുണ്ട്.
- " class="align-text-top noRightClick twitterSection" data="
">
വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ താരം പാളയം മാര്‍ക്കറ്റില്‍ നിന്നും പകര്‍ത്തിയ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ നിന്നും നീക്കം ചെയ്‌തു. തലയിൽ മുല്ലപ്പൂ ചൂടി പച്ച സാരിയിൽ അതീവ സുന്ദരിയായാണ് അനുശ്രീ ഫോട്ടോഷൂട്ടില്‍ എത്തിയിരിക്കുന്നത്. സെലിബ്രിറ്റി ഫാഷന്‍ ഫോട്ടോഗ്രാഫര്‍ നിതിന്‍ നാരായണനാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്.
Also read: ജൂനിയര്‍ എന്‍ടിആറിനും കൊവിഡ് സ്ഥിരീകരിച്ചു