ETV Bharat / sitara

സണ്ണി വെയ്‌നിന്‍റെ പിറന്നാൾ ദിനത്തിൽ 'അനുഗ്രഹീതന്‍ ആന്‍റണി'യുടെ സമ്മാനം - gowri kishan

സണ്ണി വെയ്‌നിന്‍റെ പിറന്നാൾ ദിനത്തിൽ അനുഗ്രഹീതന്‍ ആന്‍റണിയുടെ ടീസർ പുറത്തുവിട്ടാണ് അണിയറപ്രവർത്തകർ താരത്തിന് ആശംസകൾ അറിയിച്ചത്. സണ്ണി വെയ്‌നിനൊപ്പം 96ഫെയിം ഗൗരി കിഷനാണ് പ്രധാന വേഷത്തിലെത്തുന്നത്.

anugraheethan antony  സണ്ണി വെയ്‌ൻ  അനുഗ്രഹീതന്‍ ആന്‍റണി  അനുഗ്രഹീതന്‍ ആന്‍റണി സിനിമ  അനുഗ്രഹീതന്‍ ആന്‍റണി ടീസർ  കെ.എസ് ഹരിശങ്കർ  കാമിനി  സണ്ണി വെയിന്‍- ഗൗരി കിഷൻ  പ്രിന്‍സ് ജോയ്  സണ്ണി വെയ്‌നിന്‍റെ പിറന്നാൾ ദിനം  96ഫെയിം  anugraheethan antony film  Anugraheethan Antony's teaser  Sunny wayne's birthday  prince joy  gowri kishan  kamini harishankar
അനുഗ്രഹീതന്‍ ആന്‍റണി
author img

By

Published : Aug 19, 2020, 2:36 PM IST

അനുഗ്രഹീതന്‍ ആന്‍റണിയുടെ ടീസർ പുറത്തിറങ്ങി. നടൻ പൃഥ്വിരാജ് സുകുമാരനാണ് ടീസർ പുറത്തിറക്കിയത്.ചിത്രത്തിലെ കെ.എസ് ഹരിശങ്കറിന്‍റെ ശബ്‌ദത്തിൽ പുറത്തിറങ്ങിയ "കാമിനി..." ഗാനം ഹിറ്റായിരുന്നു. സണ്ണി വെയിന്‍- ഗൗരി കിഷൻ ജോഡിയിൽ ഒരുങ്ങുന്ന ചിത്രത്തിനായി പ്രേക്ഷകർ വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നതും.

  • " class="align-text-top noRightClick twitterSection" data="">

പ്രിന്‍സ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ തിരക്കഥ രചിച്ചിരിക്കുന്നത് നവീന്‍ ടി. മണിലാലാണ്. സിദ്ധിഖ്, ഇന്ദ്രന്‍സ്, സുരജ് വെഞ്ഞാറമൂട്, ഷൈന്‍ ടോം ചാക്കോ, മാല പാര്‍വതി, മണികണ്ഠന്‍ ആചാരി, ജാഫര്‍ ഇടുക്കി എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന താരങ്ങൾ. മനു മഞ്ജിത്തിന്‍റെ വരികൾക്ക് അരുണ്‍ മുരളീധരനാണ് സംഗീത സംവിധാനം. സെല്‍വകുമാർ ഛായാഗ്രഹണവും അപ്പു ഭട്ടതിരി എഡിറ്റിങ്ങും നിർവഹിക്കുന്നു. ലക്ഷ്യ എന്‍റര്‍ടെയ്ന്‍മെന്‍റിന്‍റെ ബാനറില്‍ എം. ഷിജിത്താണ് ചിത്രം നിര്‍മിക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.