ദൃശ്യത്തിന്‍റെ തുടർച്ചയായി വന്ന ദൃശ്യം 2വിലും വരുൺ പ്രഭാകറിന്‍റെ കൊലപാതക രഹസ്യം തന്നെയായിരുന്നു സസ്‌പെൻസ് ഒരുക്കിയത്. വരുണിന്‍റെ മൃതദേഹം പൊലീസ് കണ്ടെത്തുമോയെന്നും തന്‍റെ കുടുംബത്തെ ജോർജ്ജുകുട്ടി എങ്ങനെയായിരിക്കും രക്ഷപ്പെടുത്തുന്നതെന്നുമുള്ള ആരാധകരുടെ ആകാംക്ഷക്കൊത്ത ട്വിസ്റ്റും ക്ലൈമാക്‌സുമായിരുന്നു രണ്ടാം ഭാഗത്തിന്‍റെ സവിശേഷത.
- " class="align-text-top noRightClick twitterSection" data="
">
വരുണിനെ കൊന്ന ജോർജ്ജുകുട്ടിയുടെ മകൾ അഞ്ജുവിന്‍റെ കഥാപാത്രത്തെ അൻസിബയായിരുന്നു അവതരിപ്പിച്ചത്. ഇപ്പോഴിതാ, അൻസിബ ഹസൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഒരു ചിത്രമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. രാജാക്കാട് പൊലീസ് സ്റ്റേഷനിൽ പണ്ട് മറവുചെയ്‌ത മൃതദേഹം ഇപ്പോഴുള്ളത് അഞ്ജുവിന്‍റെ കയ്യിലാണ്. അൻസിബയുടെ പുതിയ ഫോട്ടോഷൂട്ടിന്‍റെ ചിത്രങ്ങളിലാണ് വരുണിന്‍റെ അസ്ഥിക്കൂടവും പെട്ടിട്ടുള്ളത്.
ദൃശ്യം കഥയെ ആസ്പദമാക്കിയുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെക്കുന്നതിനൊപ്പം ചിത്രത്തിന് നല്ലൊരു കാപ്‌ഷൻ നൽകാനും നടി ആവശ്യപ്പെട്ടു. അനസിബയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിന് ആരാധകർ വളരെ രസകരമായ മറുപടിയാണ് നൽകിയതും.
"ചത്താലും നീയെന്നെ വെറുതേ വിടില്ലേടാ വരുൺ പ്രഭാകറെ" എന്ന കാപ്‌ഷൻ ചിലർ പോസ്റ്റിന് മറുപടിയായി കുറിച്ചു. "അവര്‍ അങ്ങനെ ഒന്നിക്കുകയാണ്", "വരുണ്‍ പ്രഭാകര്‍ ഫ്രം അണ്ടര്‍ഗ്രൗണ്ട്", അപ്പോ അസ്ഥിക്കൂടം അൻസിബയുടെ കയ്യിലായിരുന്നുവല്ലേയെന്നും കമന്‍റുകൾ നിറഞ്ഞു.