ETV Bharat / sitara

അനിൽ നെടുമങ്ങാടിന്‍റെ മൃതദേഹം ജന്മനാട്ടിലെത്തിക്കും - thiruvananthapuram today news

തൊടുപുഴ ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കൊവിഡ് പരിശോധനാ ഫലം ലഭിച്ച ശേഷം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച് പോസ്റ്റ്‌മോർട്ടം നടത്തും. ശേഷം തിരുവനന്തപുരത്തെ വീട്ടിലെത്തിക്കും

അനിൽ നെടുമങ്ങാടിന്‍റെ മൃതദേഹം വാർത്ത  മൃതദേഹം ജന്മനാട്ടിലെത്തിക്കും വാർത്ത  തിരുവനന്തപുരം അനിൽ നടൻ വാർത്ത  തൊടുപുഴ മലങ്കര ഡാമിൽ മുങ്ങിമരിച്ചു നടൻ വാർത്ത  കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി വാർത്ത  അനിൽ മുങ്ങിമരിച്ചു വാർത്ത  anil nedumangad's body news  thiruvananthapuram today news  actor anil nedumangadu death news
അനിൽ നെടുമങ്ങാടിന്‍റെ മൃതദേഹം ജന്മനാട്ടിലെത്തിക്കും
author img

By

Published : Dec 26, 2020, 9:14 AM IST

തിരുവനന്തപുരം: കഴിഞ്ഞ ദിവസം തൊടുപുഴ മലങ്കര ഡാമിൽ മുങ്ങിമരിച്ച നടൻ അനിൽ നെടുമങ്ങാടിന്‍റെ മൃതദേഹം ഇന്ന് തിരുവനന്തപുരത്തെ വീട്ടിലെത്തിക്കും. തൊടുപുഴ ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കൊവിഡ് പരിശോധനാ ഫലം ലഭിച്ച ശേഷം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച് പോസ്റ്റ്‌മോർട്ടം നടത്തും.

വെള്ളിയാഴ്‌ച വൈകിട്ടാണ് സുഹൃത്തുക്കളുമൊത്ത് ഡാമിൽ കുളിക്കുന്നതിനിടെ അനിൽ മുങ്ങിമരിച്ചത്. ജോജു ജോര്‍ജിന്‍റെ പുതിയ സിനിമയുടെ ഷൂട്ടിങിനായി തൊടുപുഴയില്‍ എത്തിയതായിരുന്നു അനില്‍. സുഹൃത്തുക്കള്‍ക്കൊപ്പം ഡാം സൈറ്റിൽ കുളിങ്ങാനിറങ്ങിയ അനിൽ കയത്തിൽപ്പെട്ട് പോകുകയായിരുന്നു.

അനിലിന്‍റെ അപ്രതീക്ഷിത വിയോഗത്തിന്‍റെ ഞെട്ടലിലാണ് സിനിമാലോകം. ഈ വർഷമിറങ്ങിയ അയ്യപ്പനും കോശിയും, പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ ചിത്രങ്ങളിലെ അനിലിന്‍റെ കഥാപാത്രങ്ങൾ ഏറെ സ്വീകാര്യത നേടിയിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.