സുരാജ് വെഞ്ഞാറമൂട്, സൗബിൻ ഷാഹിർ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായെത്തിയ ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേർഷൻ 5.25 തമിഴ് റീമേക്ക് ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. 'കൂഗിൾ കുട്ടപ്പ' എന്ന ടൈറ്റിലിൽ ഒരുക്കുന്ന ചിത്രത്തിൽ സംവിധായകനും നടനുമായ കെ.എസ് രവികുമാറും ബിഗ് ബോസ് ഫെയിം ദർശൻ, ലൂസ്‌ലിയ, യോഗി ബാബു എന്നിവരുമാണ് പ്രധാന താരങ്ങളാകുന്നത്.
-
Here’s the first look of #KoogleKuttapa my wishes to one of the coolest and respected @ksravikumardir sir @Sabari_gireesn @gurusaravanan @TharshanShant #Losliya @iYogiBabu @Prankster_Ragul @GhibranOfficial @editorpraveen @twitavvi @Kavitha_Stylist @proyuvraaj pic.twitter.com/KZXYIizfEO
— Suriya Sivakumar (@Suriya_offl) August 3, 2021 " class="align-text-top noRightClick twitterSection" data="
">Here’s the first look of #KoogleKuttapa my wishes to one of the coolest and respected @ksravikumardir sir @Sabari_gireesn @gurusaravanan @TharshanShant #Losliya @iYogiBabu @Prankster_Ragul @GhibranOfficial @editorpraveen @twitavvi @Kavitha_Stylist @proyuvraaj pic.twitter.com/KZXYIizfEO
— Suriya Sivakumar (@Suriya_offl) August 3, 2021Here’s the first look of #KoogleKuttapa my wishes to one of the coolest and respected @ksravikumardir sir @Sabari_gireesn @gurusaravanan @TharshanShant #Losliya @iYogiBabu @Prankster_Ragul @GhibranOfficial @editorpraveen @twitavvi @Kavitha_Stylist @proyuvraaj pic.twitter.com/KZXYIizfEO
— Suriya Sivakumar (@Suriya_offl) August 3, 2021
നടൻ സൂര്യയാണ് സിനിമയുടെ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്‌തത്. ദശാവതാരം, അവ്വയ് ഷണ്‍മുകി, തെന്നാലി, പടയപ്പ സിനിമകളുടെ സംവിധായകനാണ് കെ.എസ് രവികുമാർ. ശബരി- ശരവണൻ എന്നിവർ ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
More Read: ആൻഡ്രോയിഡ് കുഞ്ഞപ്പൻ തമിഴിൽ ഗൂഗിൾ കുട്ടപ്പൻ
പ്രവീൺ ആന്‍റണി എഡിറ്റിങ് നിർവഹിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹകൻ അർവിയാണ്. മലയാളചിത്രത്തിൽ നിന്ന് വ്യത്യസ്‌തമായാണ് കൂഗിൾ കുട്ടപ്പനിലെ പ്രണയരംഗങ്ങൾ ഒരുക്കുന്നതെന്നും പൂർണമായും ഒരു ഫാമിലി എന്‍റർടെയ്‌നറായി ചിത്രം നിർമിക്കുമെന്നുമാണ് സംവിധായകൻ ശരവണൻ അറിയിച്ചിട്ടുള്ളത്.
തെങ്കാശിയിലെ ചിത്രീകരണത്തിന് ശേഷം സിനിമയുടെ ശേഷിക്കുന്ന ഭാഗങ്ങളുടെ ഷൂട്ടിനായി കൂഗിൾ കുട്ടപ്പ സംഘം ഇപ്പോൾ യൂറോപ്പിലാണ് ഉള്ളത്. രവികുമാറിന്‍റെ ആർകെ സെല്ലുലോയിഡ്‌സ് ആണ് നിർമാതാക്കൾ.
More Read: ഇത്തവണ 'അളിയൻ' അഥവാ 'ഏലിയൻ'; ആൻഡ്രോയ്‌ഡ് കുഞ്ഞപ്പൻ വീണ്ടും വരുന്നു
അതേ സമയം, ആൻഡ്രോയിഡ് കുഞ്ഞപ്പനിലെ പ്രകടനത്തിലൂടെ സുരാജ് വെഞ്ഞാറമൂട് മികച്ച നടനുള്ള കേരള സംസ്ഥാന അവാർഡ് നേടിയിരുന്നു. രതീഷ് പൊതുവാൾ ആയിരുന്നു ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേർഷൻ 5.25 സംവിധാനം ചെയ്‌തത്.
ആൻഡ്രോയ്‌ഡ് കുഞ്ഞപ്പൻ വേർഷൻ 5.25ന് രണ്ടാം ഭാഗം ഒരുങ്ങുകയാണ്. 'അളിയന്‍' അഥവാ 'ഏലിയൻ' എന്നാണ് തുടർപതിപ്പിന്‍റെ പേര്.