ETV Bharat / sitara

എന്ത് പറയണമെന്ന് അറിയില്ല: കൊവിഡ് പോസിറ്റീവായെന്ന് ആൻഡ്രിയ - andrea covid news latest

ഒരാഴ്ച മുമ്പ് തനിക്ക് കൊവിഡ് പോസിറ്റീവായെന്നും ഇപ്പോൾ രോഗം ഭേദമായി വരുന്നെന്നും ആൻഡ്രിയ ജെറമി ഇൻസ്റ്റഗ്രാമിൽ പറഞ്ഞു.

എന്ത് പറയണമെന്ന് അറിയില്ല ആൻഡ്രിയ വാർത്ത  ആൻഡ്രിയ ജെറമി കൊറോണ വാർത്ത  andrea jeremy tested covid positive news malayalam  andrea jeremy corona news latest  andrea covid news latest  ആൻഡ്രിയ കൊറോണ വാർത്ത
ആൻഡ്രിയ
author img

By

Published : May 6, 2021, 2:31 PM IST

തമിഴകത്തിന്‍റെയും മലയാളിയുടെയും പ്രിയങ്കരിയായ ആൻഡ്രിയ ജെറമിയക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് ബാധ കണ്ടെത്തിയതോടെ ആരോഗ്യവിദഗ്ധരുടെ നിർദേശത്താൽ ക്വാറന്‍റൈനിലാണെന്നും താരം അറിയിച്ചു. കഴിഞ്ഞ ആഴ്ചയാണ് തനിക്ക് കൊവിഡ് പോസ്റ്റീവായതെന്നും നടി ഇൻസ്റ്റഗ്രാമിൽ പറഞ്ഞു.

"താൻ രോഗബാധിതയായിരുന്നതിനാലും രാജ്യം ഇത്തരമൊരു അന്തരീക്ഷത്തിലൂടെ കടന്നുപോകുമ്പോൾ എന്ത് പറയണമെന്ന് അറിയാത്തതിനാലും സമൂഹമാധ്യമങ്ങളിൽ നിന്ന് ഇടവേളയെടുക്കുകയായിരുന്നു." അഭിനയത്തിലേക്ക് കടക്കുന്നതിന് മുമ്പ് ഗായികയായി ജനശ്രദ്ധ നേടിയ ആൻഡ്രിയ പിയാനോ വായിച്ചുകൊണ്ട് പാട്ട് പാടുന്നതും ഇൻസ്റ്റഗ്രാമിലെ വീഡിയോയിൽ കാണാം. എന്ത് പറയണമെന്ന് അറിയാത്ത സാഹചര്യത്തിൽ എന്‍റെ ഹൃദയത്തിനുള്ളിൽ നിന്ന് ഒരു ഗാനം ആലപിക്കുകയാണന്നും ആൻഡ്രിയ പറഞ്ഞു. എല്ലാവരും സുരക്ഷിതരായി ഇരിക്കാനും ഈ സമയവും കടന്നുപോകുമെന്ന പ്രതീക്ഷയും താരം പങ്കുവച്ചു.

Also Read: അതിഥി തൊഴിലാളികൾക്ക് അന്നം നൽകാൻ പെറ്റയുമായി ചേർന്ന് സണ്ണി ലിയോണി

നടനും സംവിധായകനുമായ സുന്ദർ സി ഒരുക്കുന്ന അരമനൈ 3 ആണ് നടിയുടെ ഏറ്റവും പുതിയ സിനിമ. വിജയ്- ലോകേഷ് കനകരാജ് ചിത്രം മാസ്റ്ററായിരുന്നു ആൻഡ്രിയയുടെ ഒടുവിൽ റിലീസിനെത്തിയ ചിത്രം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.