ETV Bharat / sitara

താരങ്ങളുടെ കൂടിച്ചേരല്‍... ജാവക്കൊപ്പമുള്ള പൃഥ്വി ചിത്രം പങ്കുവച്ച് ആനന്ദ് മഹീന്ദ്ര - acp sathyjith news

'കോൾഡ് കേസി'ൽ നിന്നുള്ള പൃഥ്വിരാജിന്‍റെ പുതിയ ചിത്രം മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാൻ ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തത് വൈറലാവുകയാണ്

entertainment  താരങ്ങളുടെ കൂടിച്ചേരല്‍ പൃഥ്വി വാർത്ത  ജാവക്കൊപ്പമുള്ള പൃഥ്വി ചിത്രം വാർത്ത  ആനന്ദ് മഹീന്ദ്ര പൃഥ്വിരാജ് വാർത്ത  തനു ബാലക് സംവിധാനം സിനിമ വാർത്ത  കോൾഡ് കേസ് വാർത്ത  എസിപി സത്യജിത് വാർത്ത  മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാൻ ആനന്ദ് മഹീന്ദ്ര പൃഥ്വി ട്വീറ്റ് വാർത്ത  prithviraj's location pics cold case news  anand mahindra tweet pritvi news  acp sathyjith news
ജാവക്കൊപ്പമുള്ള പൃഥ്വി ചിത്രത്തിന് ആനന്ദ് മഹീന്ദ്രയുടെ വിശേഷണം
author img

By

Published : Dec 1, 2020, 8:31 AM IST

സത്യം, മുംബൈ പൊലീസ്, മെമ്മറീസ്, പൊലീസ് തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിൽ പൊലീസ് വേഷത്തിലെത്തിയ പൃഥ്വിരാജ് വീണ്ടും കാക്കിയണിയുകയാണ്. തനു ബാലക് സംവിധാനം ചെയ്യുന്ന 'കോൾഡ് കേസി'ൽ എസിപി സത്യജിത്തായാണ് മലയാളികളുടെ പ്രിയതാരം എത്തുന്നത്. എസിപി സത്യജിത്തായുള്ള ലുക്കും പൃഥ്വിരാജ് ഇടക്കിടെ ഫേസ്‌ബുക്കിലും ട്വിറ്ററിലും പങ്കുവെക്കാറുണ്ട്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ജാവ ബൈക്കിലിരിക്കുന്ന എസിപി സത്യജിത്തിനെയും നടൻ പരിചയപ്പെടുത്തിയിരുന്നു.

ചിത്രത്തിന് ആരാധകർ മികച്ച പ്രതികരണം നൽകിയതിന് പുറമെ, ആനന്ദ് മഹീന്ദ്രയും കമന്‍റുമായി എത്തിയിരിക്കുകയാണ്. പൃഥ്വിയുടെ ചിത്രത്തിനൊപ്പം "അടിസ്ഥാന ജ്യോതിശാസ്ത്രമാണ് ഇത്‌: താരങ്ങളുടെ കൂടിച്ചേരല്‍..." എന്ന് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാൻ ആനന്ദ് മഹീന്ദ്ര ട്വിറ്ററിൽ കുറിച്ചു. ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റിന് പൃഥ്വിരാജ് മറുപടിയും നൽകി.

സ്റ്റാറുകളെ കുറിച്ച് അറിയില്ലെങ്കിലും ജാവയുമായി പണ്ടുമുതല്‍ക്കേ ബന്ധമുണ്ടെന്നാണ് താരം പറഞ്ഞത്. നടനാകുന്നതിന് മുമ്പ് കോളജ് അധ്യാപകനായിരുന്ന തന്‍റെ പിതാവ് ജാവയിലായിരുന്നു കോളജിലേക്ക് യാത്ര ചെയ്‌തിരുന്നത്. പക്ഷെ, ജാവക്കൊപ്പമുള്ള അദ്ദേഹത്തിന്‍റെ ചിത്രങ്ങളൊന്നും തന്‍റെ പക്കലില്ലെന്നും പൃഥ്വിരാജ് മറുപടി ട്വീറ്റില്‍ കുറിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.