നടി എമി ജാക്‌സണ് ആണ്‍കുഞ്ഞ് പിറന്നു. സമൂഹമാധ്യമങ്ങളിലൂടെ താരം തന്നെയാണ് അമ്മയായ വിവരം ആരാധകരുമായി പങ്കുവച്ചത്. ആന്‍ഡ്രിയാസ് എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. 'ഞങ്ങളുടെ മാലാഖ, ഭൂമിയിലേക്ക് സ്വാഗതം.' പ്രതിശ്രുത വരന്‍ ജോര്‍ജ് പനയോട്ടിനും കുഞ്ഞിനുമൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് എമി കുറിച്ചു. ജോര്‍ജുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞ് ഏതാനും മാസങ്ങള്‍ക്ക് ശേഷമാണ് താന്‍ അമ്മയാകുന്നു എന്ന വാര്‍ത്ത താരം ആരാധകരെ അറിയിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="
">
ഗര്‍ഭകാലം തുടങ്ങിയപ്പോള്‍ മുതല്‍ നിരവധി ചിത്രങ്ങള്‍ എമി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. 27 വയസുള്ള താരം ഇപ്പോള്‍ ലണ്ടനിലാണ് താമസം. 2010ല്‍ മദ്രാസ്പ്പട്ടണം എന്ന തമിഴ് സിനിമയിലൂടെയാണ് എമി ഇന്ത്യന്‍ സിനിമയില്‍ തുടക്കം കുറിച്ചത്. ശങ്കര്‍ സംവിധാനം ചെയ്ത 2.0ലാണ് എമി അവസാനമായി അഭിനയിച്ചത്.