മകൾക്ക് കൊവിഡാണെന്നും രോഗബാധയായ മകളെ വീഡിയോ കോൾ വഴി കാണാൻ അനുവദിച്ചില്ലെന്നുമുള്ള ബാലയുടെ ആരോപണങ്ങൾ തെറ്റാണെന്ന് ഗായിക അമൃത സുരേഷ്. ഒരു ഓൺലൈൻ മാധ്യമത്തിന്‍റെ സഹായത്തോടെ ബാല പ്രചരിപ്പിച്ചത് തെറ്റായ വാർത്തയാണെന്നും മാധ്യമത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അമൃത സുരേഷ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ പറഞ്ഞു.
- " class="align-text-top noRightClick twitterSection" data="">
താനും ബാലയും തമ്മിലുള്ള ഫോൺ സംഭാഷണം മാധ്യമത്തിന് എങ്ങനെ ലഭിച്ചുവെന്നും അമൃത ചോദിക്കുന്നു. മകളെ കാണണമെന്ന് പറഞ്ഞുള്ള ബാലയുടെ ഫോൺ കോളിന്‍റെ പൂർണഭാഗം ഫേസ്ബുക്ക് വീഡിയോയിൽ അമൃത പങ്കുവച്ചു. താൻ കൊവിഡ് പരിശോധനക്ക് പോയിരുന്നതിനാൽ മകൾ അടുത്തില്ലെന്നും അമ്മയെ വിളിച്ചാൽ മകളോട് സംസാരിക്കാമെന്ന് പറഞ്ഞതായും അമൃത വിശദീകരിച്ചു. പുറത്താണ് എന്നാൽ ആരുടെയെങ്കിലും കൂടെയാണ് എന്നല്ല അർഥമെന്ന് ബാലയുടെ ഫോൺ കോളിന് മറുപടിയായി അവർ ഫേസ്ബുക്കിൽ പറഞ്ഞു. വീട്ടിലെത്തിയ ശേഷം ബാലയ്ക്ക് പല തവണ മെസേജും വോയ്സ് നോട്ടും അയച്ചിരുന്നുവെന്നതിന്‍റെ സ്ക്രീൻ ഷോട്ടും ഗായിക പങ്കുവച്ചു. എന്നാൽ മെസേജിനൊന്നും ബാല പ്രതികരിച്ചില്ല.
More Read: പാപ്പുവിന്‍റെ പിറന്നാള്‍ ആഘോഷമാക്കി അമൃത സുരേഷും കുടുംബവും
ഫോൺ കോളിന്‍റെ പൂർണഭാഗവും കേൾപ്പിക്കാതെയാണ് ബാല ആരോപണം ഉയർത്തിയതെന്നും സത്യാവസ്ഥ വ്യക്തമാക്കാനാണ് ഫോൺ സംഭാഷണം പുറത്തുവിടുന്നതെന്നും വീഡിയോയിൽ അമൃത സുരേഷ് പറഞ്ഞു. ടിവി റിയാലിറ്റി ഷോയിൽ മത്സരാർഥിയായിരുന്ന അമൃത സുരേഷും നടൻ ബാലയും തമ്മിൽ പ്രണയത്തിലാവുകയും തുടർന്ന് ഇരുവരും വിവാഹിതരാവുകയുമായിരുന്നു. ഇരുവരുടെയും മകളാണ് അവന്തിക. 2019ൽ ഇരുവരും തമ്മിൽ നിയമപരമായി വിവാഹമോചനം നേടി.