ഗായികയായും അവതാരകയായും മലയാളികള്‍ക്ക് പ്രിയങ്കരിയായ റിമി ടോമി തന്‍റെ തന്നെ ഗാനത്തിന് മനോഹര നൃത്തച്ചുവടുകള്‍ ഒരുക്കി പുതിയ മ്യൂസിക്ക് വീഡിയോയി പുറത്തിറക്കിയിരിക്കുകയാണിപ്പോള്‍. പൃഥ്വിരാജ് ചിത്രം സിംഹാസനത്തിലെ ഗാനമാണ് റിമി തന്‍റെതായ രീതിയില്‍ ഒരുക്കി സ്വന്തം യുട്യൂബ് ചാനലിലൂടെ പുറത്തിറക്കിയിരിക്കുന്നത്. റോണി റാഫേല്‍ ആണ് റിമിയുടെ പുതിയ വീഡിയോയ്ക്ക് സംഗീതം നല്‍കിയിരിക്കുന്നത്. ആലാപനത്തിനൊപ്പം നര്‍ത്തകിമാര്‍ക്കൊപ്പം ചുവടുവെക്കുന്നുമുണ്ട് റിമി. അതിമനോഹരമായ ലൊക്കേഷനിലാണ് ഗാനരംഗം ചിത്രീകരിച്ചിരിക്കുന്നത്. മികച്ച പ്രതികരണമാണ് റിമി ടോമിയുടെ പുതിയ വീഡിയോയ്ക്ക് ലഭിക്കുന്നത്. സ്വന്തമായി പാടിയ പാട്ടില്‍ നൃത്തം വെക്കാനും വേണം ഒരു പവര്‍, റിമി എന്നാണ് ഒരാള്‍ കുറിച്ചിരിക്കുന്നത്. നിലവില്‍ ഒരു സംഗീത റിയാലിറ്റി ഷോയിലെ വിധി കര്‍ത്താവാണ് റിമി.
- " class="align-text-top noRightClick twitterSection" data="">
Also read: ഫ്രണ്ട്‌സിന്‍റെ റീ യൂണിയന്‍ 27ന്, അതിഥികളായി ലോകോത്തര താരങ്ങള്‍