അമിത് ചക്കാലക്കൽ നായകനാകുന്ന പുതിയ ചിത്രം 'ജിബൂട്ടി'യുടെ ട്രെയിലർ പുറത്ത്. കേരളത്തിലും ആഫ്രിക്കൻ രാജ്യമായ ജിബൂട്ടിയിലുമായി ചിത്രീകരിച്ച സിനിമ സംവിധാനം ചെയ്യുന്നത് എസ്.ജെ സിനുവാണ്.
നടൻ പൃഥ്വിരാജാണ് ഫേസ്ബുക്ക് പേജിലൂടെ ട്രെയിലർ പുറത്തുവിട്ടത്. റൊമാൻസും ആക്ഷനും കോർത്തിണക്കിയ ചിത്രമാണ് ജിബൂട്ടിയെന്നാണ് ട്രെയിലർ നൽകുന്ന സൂചന.
അഫ്രിക്കൻ സ്വദേശിയാണ് അമിത് ചക്കാലക്കലിന്‍റെ നായികാവേഷം ചെയ്യുന്നത്. കൂടാതെ ദിലീഷ് പോത്തൻ, ജേക്കബ് ഗ്രിഗറി, അഞ്ജലി നായർ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
- " class="align-text-top noRightClick twitterSection" data="">
More Read: കിം കിമ്മിന് ശേഷം മഞ്‌ജു വാര്യരുടെ പുതിയ ഗാനം; 'കയറ്റ'ത്തിലെ 'ഇസ്ത്തക്കോ ഇസ്ത്തക്കോ' പുറത്തിറങ്ങി
ടി.ഡി ശ്രീനിവാസ് ആണ് ഛായാഗ്രാഹകൻ. ചിത്രത്തിന്‍റെ എഡിറ്റിങ് നിർവഹിക്കുന്നത് സംജിത് മുഹമ്മദ് ആണ്. കൈതപ്രം ദാമോദരന്‍ നമ്പൂതിരി, വിനായക് ശശികുമാര്‍ എന്നിവരുടെ വരികള്‍ക്ക് ദീപക് ദേവ് ഈണം പകരുന്നു.
ബ്ലൂഹില്‍ നെയ്ല്‍ കമ്മ്യൂണിക്കേഷന്‍റെ ബാനറില്‍ ജിബൂട്ടി നിർമിക്കുന്നത് ജോബി പി. സാം ആണ്. സിനിമയുടെ റിലീസ് തിയ്യതി ഉടൻ പുറത്തുവിടും.