ETV Bharat / sitara

വൻ ഓഫറുമായി ആമസോണ്‍ പ്രൈം വീഡിയോ - നെറ്റ്‌ഫ്ലിക്‌സിൽ രണ്ടെങ്കിൽ ആമസോണിൽ 30 വാർത്ത

ഇന്ന് മുതൽ 30 ദിവസത്തേക്ക് നിങ്ങളുടെ ഫ്രീ ട്രയൽ ആരംഭിക്കൂവെന്ന് കുറിച്ചുകൊണ്ടാണ് ആമസോൺ പ്രൈം വീഡിയോ ട്വിറ്ററിലൂടെ വൻ ഓഫർ പ്രഖ്യാപിച്ചത്

entertainment news  വമ്പിച്ച ഓഫറുമായി ആമസോണ്‍ പ്രൈം വീഡിയോ വാർത്ത  മുപ്പത് ദിവസത്തേക്ക് സൗജന്യ ഓണ്‍ലൈന്‍ സ്ട്രീമിംഗ് ഓഫർ ആമസോൺ വാർത്ത  ഫ്രീ ട്രയൽ ആമസോൺ വാർത്ത  നെറ്റ്‌ഫ്ലിക്‌സ് സൗജന്യ സേവനം വാർത്ത  amazon prime video offers 30 days free trail news  amazon and netflix service news  free service amazon news  30 days offer amazon latest news
വൻ ഓഫറുമായി ആമസോണ്‍ പ്രൈം വീഡിയോ
author img

By

Published : Dec 8, 2020, 7:44 PM IST

നെറ്റ്‌ഫ്ലിക്‌സ് രണ്ട് ദിവസത്തേക്ക് സേവനങ്ങള്‍ സൗജന്യമാക്കിയതിന് പിന്നാലെ വന്‍ ഓഫറുമായി എത്തിയിരിക്കുകയാണ് ആമസോണ്‍ പ്രൈം വീഡിയോ. 30 ദിവസത്തേക്ക് സൗജന്യ ഓണ്‍ലൈന്‍ സ്ട്രീമിംഗ് ഓഫറാണ് ആമസോൺ പ്രഖ്യാപിച്ചത്. ഇതുവഴി സിനിമകളും ടിവി സീരീസുകളും വെബ്‌ സീരീസുകളും ഉൾപ്പെടെയുള്ളവ ഒരു മാസത്തേക്ക് സൗജന്യമായി ലഭിക്കും. രണ്ടു് ദിവസത്തേക്ക് മാത്രമെന്തിന്? ഇന്ന് മുതൽ 30 ദിവസത്തേക്ക് നിങ്ങളുടെ ഫ്രീ ട്രയൽ ആരംഭിക്കൂവെന്ന് ആമസോൺ പ്രെം വീഡിയോ ട്വിറ്ററിലൂടെ അറിയിച്ചു.

  • Why just chill for 2 Days? Start your 30-day free trial on Amazon Prime Video today. #30DaysOfPrime

    — amazon prime video IN (@PrimeVideoIN) December 5, 2020 " class="align-text-top noRightClick twitterSection" data=" ">

നേരത്തെ, ഈ മാസം അഞ്ച്, ആറ് തിയതികളിൽ നെറ്റ്‌ഫ്ലിക്‌‌സും സൗജന്യ സേവനം നൽകിയിരുന്നു. ഇക്കഴിഞ്ഞ ശനിയാഴ്‌ച അഞ്ചിന് അർധരാത്രി മുതൽ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളും സീരീസുകളും അവാർഡ് ഡോക്യുമെന്‍ററികളും റിയാലിറ്റി ഷോകളും സൗജന്യ ഓഫറിലൂടെ നെറ്റ്‌ഫ്ലിക്‌സിൽ കാണാനായിരുന്നു അവസരം നൽകിയത്. ഇതിന് പിന്നാലെയാണ്, നെറ്റ്‌ഫ്ലിക്‌സ് പോലെ പ്രമുഖമായ ആമസോണ്‍ പ്രൈം വീഡിയോയും വൻ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്.

അതേ സമയം, കൊവിഡ് പശ്ചാത്തലത്തിൽ തിയേറ്ററുകൾ അടച്ചുപൂട്ടിയതിനെ തുടർന്ന്, സിനിമകളും സീരീസുകളും കാണാൻ ഒടിടി പ്ലാറ്റ്‌ഫോമുകളിലേക്ക് നിരവധി ഉപഭോക്താക്കളാണ് എത്തിയത്. കൂടാതെ നിരവധി ഹോളിവുഡ്, ബോളിവുഡ് ചിത്രങ്ങളും മറ്റ് ഭാഷാ ചിത്രങ്ങളും ഒടിടി വഴി നേരിട്ട് റിലീസ് ചെയ്‌തിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.