ETV Bharat / sitara

അവിശ്വസനീയം; റെക്കോഡ് നേട്ടം സ്വന്തമാക്കി അല്ലുവിന്‍റെ പുഷ്പ ടീസർ - allu arjun pushpa film news latest

1.2 മില്യൺ ലൈക്കുകളും 44 മില്യണിലധികം കാഴ്ചക്കാരെയും നേടി റെക്കോഡ് നേട്ടം കൈവരിക്കുകയാണ് പുഷ്പ ചിത്രത്തിന്‍റെ ടീസർ.

ഫഹദ് ഫാസിൽ സിനിമ വാർത്ത  ഫഹദ് ഫാസിൽ തെലുങ്ക് ചിത്രം അല്ലു അർജുൻ സിനിമ വാർത്ത  അല്ലുവിന്‍റെ പുഷ്പ ടീസർ വാർത്ത  റെക്കോഡ് നേട്ടം ഫഹദ് ഫാസിൽ വാർത്ത  allu arjun's pushpa teaser news latest  allu arjun pushpa film news latest  fahadh faasil allu arjun latest news
അവിശ്വസനീയം; റെക്കോഡ് നേട്ടം സ്വന്തമാക്കി അല്ലുവിന്‍റെ പുഷ്പ ടീസർ
author img

By

Published : Apr 19, 2021, 2:25 PM IST

ആദ്യമായി ഫഹദ് ഫാസിൽ അഭിനയിക്കുന്ന തെലുങ്ക് ചിത്രം. ആര്യ, ആര്യ 2 ചിത്രങ്ങൾക്ക് ശേഷം സുകുമാർ എന്ന സംവിധായകനും അല്ലു അർജുൻ എന്ന നടനും വീണ്ടും ഒന്നിക്കുന്ന സിനിമ. റസൂൽ പൂക്കുട്ടിയുടെ ശബ്ദമിശ്രണം... പുഷ്പ ചിത്രത്തിന് വിശേഷണങ്ങൾ ഏറെയാണ്.

കള്ളക്കടത്തുകാരൻ പുഷ്പരാജായി അല്ലു അർജുൻ എത്തുന്ന ബഹുഭാഷാചിത്രം തിയേറ്ററുകളിൽ പ്രകമ്പനം കൊള്ളിക്കുമെന്നതിൽ സംശയമില്ല. അല്ലു അർജുന്‍റെ പിറന്നാൾ ദിനത്തിൽ പുഷ്പരാജിനെ പരിചയപ്പെടുത്തിക്കൊണ്ട് അണിയറപ്രവർത്തകർ പുറത്തുവിട്ട ടീസർ മണിക്കൂറുകൾക്കകം നവമാധ്യമങ്ങളിൽ തരംഗമായിരുന്നു.

എന്നാൽ, തെലുങ്ക് ചലച്ചിത്രങ്ങളിലെ എല്ലാ റെക്കോഡുകളും തകർത്ത് വീണ്ടും വാർത്തകളിലിടം നേടുകയാണ് പുഷ്പയിലെ ടീസർ. 44 മില്യണിലധികം ആളുകളാണ് ടീസർ കണ്ടത്. 1.2 മില്യൺ ലൈക്കുകളും ടീസറിന് ലഭിച്ചു. ഏറ്റവും വേഗത്തിൽ ചുരുങ്ങിയ സമയം കൊണ്ട് റെക്കോഡ് പ്രതികരണം നേടിയ പുഷ്പയുടെ ടീസറിന് അഭിനന്ദനവുമായി റസൂൽ പൂക്കുട്ടിയുമെത്തി. അവിശ്വസനീയമെന്നാണ് ടീസറിനെ പ്രശംസിച്ച് റസൂൽ പൂക്കുട്ടി ട്വീറ്റിലൂടെ അല്ലു അർജുനോട് പറഞ്ഞത്.

ഫഹദ് ഫാസിൽ ചിത്രത്തിൽ ഫഹദ് ഫാസിലിന് പ്രതിനായകന്‍റെ വേഷമാണ്. തെന്നിന്ത്യൻ നടി രശ്മിക മന്ദാന നായികയാകുന്ന ചിത്രത്തിന്‍റെ സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദാണ്. തെലുങ്കിന് പുറമെ തമിഴ്, ഹിന്ദി, കന്നഡ, മലയാളം ഭാഷകളിലായി ഓഗസ്റ്റ് 13ന് പുഷ്പ തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.