ETV Bharat / sitara

'പുനീത്‌ ഗാരുവിന് എന്‍റെ വിനീതമായൊ ആദരവ്‌'; പുനീത്‌ രാജ്‌കുമാറിന്‍റെ കുടുംബത്തെ സന്ദര്‍ശിച്ച്‌ അല്ലു അര്‍ജുന്‍ - Puneeth Rajkumar died

Allu Arjun visits Puneeth Rajkumar family: പുനീത്‌ രാജ്‌കുമാറിന്‍റെ കുടുംബത്തെ സന്ദര്‍ശിച്ച്‌ താരത്തിന്‌ ആദരാഞ്ജലികള്‍ അര്‍പ്പിച്ച്‌ അല്ലു അര്‍ജുന്‍.

Allu Arjun visits Puneeth Rajkumar family  പുനീത്‌ രാജ്‌കുമാറിന്‍റെ കുടുംബത്തെ സന്ദര്‍ശിച്ച്‌ അല്ലു അര്‍ജുന്‍  Puneeth Rajkumar died  Puneeth Rajkumar movies
'പുനീത്‌ ഗാരുവിന് എന്‍റെ എളിയ ആദരവ്‌'; പുനീത്‌ രാജ്‌കുമാറിന്‍റെ കുടുംബത്തെ സന്ദര്‍ശിച്ച്‌ അല്ലു അര്‍ജുന്‍
author img

By

Published : Feb 4, 2022, 10:02 AM IST

Allu Arjun visits Puneeth Rajkumar family: അന്തരിച്ച കന്നട സൂപ്പര്‍ താരം പുനീത് രാജ്‌കുമാറിന്‍റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച്‌ തെന്നിന്ത്യന്‍ സൂപ്പര്‍ താരം അല്ലു അര്‍ജുന്‍. തന്‍റെ തിരക്കുകളില്‍ നിന്നും അല്‍പ സമയം വിട്ടുനിന്ന്‌ പുനീത്‌ രാജ്‌കുമാറിന്‍റെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാന്‍ താരം ബംഗ്ലൂരുവിലെത്തിയിരുന്നു.

പുനീത് രാജ്‌കുമാറിന്‍റെ കുടുംബാംഗങ്ങൾക്കൊപ്പമുള്ള ചിത്രം താരം തന്‍റെ ഇന്‍സ്‌റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവച്ചിട്ടുണ്ട്‌. പുനീതിന്‍റെ ചിത്രത്തിന്‌ ആദരാഞ്‌ജലികള്‍ അര്‍പ്പിക്കുന്ന ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്‌. 'പുനീത്‌ ഗാരുവിന്‌ എന്‍റെ എളിയ ആദരവ്‌'-ഇപ്രകാരമാണ് ചിത്രം പങ്കുവച്ച്‌ കൊണ്ട്‌ അല്ലു അര്‍ജുന്‍ കുറിച്ചത്‌.

Puneeth Rajkumar died: 2021 ഒക്‌ടോബറിലായിരുന്നു പുനീത്‌ രാജ്‌കുമാര്‍ ഈ ലോകത്തോട്‌ വിടപറഞ്ഞത്‌. മരിക്കുമ്പോള്‍ അദ്ദേഹത്തിന്‌ 46 വയസായിരുന്നു.

ഇതിഹാസ താരം രാജ്‌കുമാറിന്‍റെ മകനാണ്‌ പുനീത്‌ രാജ്‌കുമാര്‍. 2002ല്‍ ആദ്യമായി നായകനായെത്തിയ ശേഷം ആരാധകര്‍ അദ്ദേഹത്തെ പവര്‍ സ്‌റ്റാര്‍ എന്നും അപ്പു എന്നുമാണ് സ്‌നേഹപൂര്‍വം വിളിക്കുന്നത്‌.

Puneeth Rajkumar movies: ബാലതാരമായാണ് പുനീത്‌ തന്‍റെ കരിയര്‍ ആരംഭിച്ചത്‌. ആറു മാസം പ്രായമുള്ളപ്പോള്‍ തന്നെ 1976ല്‍ 'പ്രേമദ കാണികേ', 'ആരതി' എന്നീ ചിത്രങ്ങളില്‍ വേഷമിട്ടു. വളരെയധികം പ്രശംസ നേടികൊടുത്ത ചിത്രമാണ് ഭക്ത 'പ്രഹലദ'. പിതാവിനൊപ്പം 'വസന്ത ഗീത', 'ഭാഗ്യവന്ത' എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. 'ബേട്ടട ഹൂവി'ല്‍ ബാല താരമായെത്തി മികച്ച അഭിനയം കാഴ്‌ചവച്ചതിന്‌ മികച്ച ബാല താരത്തിനുള്ള ദേശീയ പുരസ്‌കാരവും നേടിയിരുന്നു.

അഭിനയത്തിന് പുറമെ ഒരു ഗായകനും നര്‍ത്തകനും കൂടിയായിരുന്നു പുനീത്‌. ആരാകും കോടീശ്വരന്‍ എന്ന കന്നട പതിപ്പിന്‍റെ അവതാരകന്‍ കൂടിയായിരുന്നു പുനീത്‌.

Also Read: ചിമ്പുവിന്‍റെ 'പത്തു തല' ട്രെന്‍ഡിങ്ങില്‍ ; ടീസര്‍ പിറന്നാള്‍ ദിനത്തില്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.