ഡല്‍ഹി : തെലുങ്ക് സൂപ്പര്‍താരം അല്ലു അര്‍ജുന്‍റെ ഏറ്റവും പുതിയ ബ്ലോക്‌ബസ്‌റ്റര്‍ ഹിറ്റ് ചിത്രമാണ് 'പുഷ്‌പ:ദ റൈസ്'. വന്‍ വിജയമാണ് ചിത്രം നേടിയത്. റിലീസ് കഴിഞ്ഞ് ഒരു മാസം പിന്നിടുമ്പോഴും ലോകമെമ്പാടുമുള്ള ബോക്‌സ്‌ഓഫിസില്‍ ചിത്രം വന്‍ വിജയം കൊയ്‌തുകൊണ്ടിരിക്കുകയാണ്.
Allu Arjun Pushpa Raj transformation video: സിനിമയില്‍ പുഷ്‌പരാജ് ആയി മാറാന്‍ അല്ലുവിന് കഠിന പ്രയത്‌നങ്ങള്‍ ചെയ്യേണ്ടി വന്നു. അല്ലുവില്‍ നിന്നും പുഷ്‌പരാജിലേക്കുള്ള താരത്തിന്‍റെ രൂപമാറ്റം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധയാകര്‍ഷിക്കുകയാണ്. മേക്കപ്പിന്‍റെ സഹായത്തോടെ അല്ലു അര്‍ജുന്‍ പുഷ്‌പരാജായി മാറുന്ന വീഡിയോ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. എട്ട് ദശലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടിരിക്കുന്നത്.
Allu Arjun Pushpa The Rise: അല്ലുവിന്‍റെ രൂപമാറ്റത്തിന്‍റെ ക്രെഡിറ്റ് താരത്തിന്‍റെ മേക്കപ്പ്, പ്രോസ്‌തെറ്റിക് ലുക്ക് ഡിസൈനറായ പ്രീതിഷീല്‍ സിംഗ് ഡിസൂസയ്‌ക്കാണ്. തന്‍റെ കഥാപാത്രങ്ങളോടുള്ള അല്ലു അര്‍ജുന്‍റെ അര്‍പ്പണബോധത്തെ വിവരിക്കാന്‍ വാക്കുകളില്ലെന്ന് താരത്തിന്‍റെ പ്രോസ്‌തെറ്റിക് ലുക്ക് ഡിസൈനര്‍ പ്രീതിഷീല്‍ സിംഗ് ഡിസൂസ പറയുന്നു.
- " class="align-text-top noRightClick twitterSection" data="">
Also Read: 'ഒരിക്കല്‍ കൂടി വിജയ്ക്ക് കുടുംബത്തെ സംരക്ഷിക്കാന്‍ ആകുമോ' ? പോസ്‌റ്റുമായി അജയ് ദേവഗണ്‍
പുഷ്‌പരാജായി മാറാനായി സൂപ്പര്‍താരത്തിന് തീവ്രമായ മേക്കപ്പും പ്രോസ്‌തെറ്റിക് സെഷനും നടത്തേണ്ടിവന്നുവെന്നും പ്രീതിഷീല്‍ പറഞ്ഞു. ഏറെ നേരം നീണ്ടുനിന്ന മേക്കപ്പ് ആയിരുന്നു ചിത്രത്തില്‍ അല്ലുവിന്. ചിലപ്പോള്‍ ഇത് രണ്ട് മണിക്കൂറില്‍ കൂടുതല്‍ നീണ്ടുനില്‍ക്കും. കാരണം ചിലപ്പോള്‍ നമുക്ക് ശരീരം മുഴുവന്‍ മേക്കപ്പ് ചെയ്യേണ്ടിവരും. ഈ കാര്യത്തില്‍ അല്ലുവിനുള്ള അര്‍പ്പണ ബോധത്തെ എത്ര പ്രശംസിച്ചാലും മതിയാവില്ലെന്നും പ്രീതിഷീല്‍ വിശദീകരിക്കുന്നു.
'ദക്ഷിണേന്ത്യയില്‍ ഇതാദ്യ അനുഭവമായിരുന്നു. തികച്ചും വ്യത്യസ്‌തവും അതിശയകരവുമായ ഒന്നായിരുന്നു. കസേരയിൽ ഇരിക്കുന്ന അല്ലു അർജുന്‍റെ രൂപമാറ്റത്തിന് ഒന്നര മണിക്കൂര്‍ സമയമെടുക്കും. ചിലപ്പോൾ ഇത് രണ്ട് മണിക്കൂറിൽ കൂടുതൽ നീണ്ടുനിൽക്കും. കാരണം ചിലപ്പോൾ ശരീരം മുഴുവൻ മേക്കപ്പ് ചെയ്യേണ്ടിവരും. കഥാപാത്രങ്ങളോടുള്ള താരത്തിന്‍റെ അർപ്പണബോധവും, മേക്കപ്പിലുള്ള അദ്ദേഹത്തിന്‍റെ ക്ഷമയും വളരെ പ്രശംസനീയമാണ്.' -പ്രീതിഷീല്‍ കൂട്ടിച്ചേര്‍ത്തു.