കള്ളക്കടത്തുകാരന്‍ പുഷ്‌പയായി അല്ലു അർജുനും ബന്‍വാര്‍ സിങ് ഷെഖാവത്ത് ഐപിഎസ്സായി ഫഹദ് ഫാസിലും ബിഗ് സ്‌ക്രീനിൽ നേർക്കുനേർ എത്തുന്നതിനായി കാത്തിരിക്കുകയാണ് തെന്നിന്ത്യൻ സിനിമാലോകം. മാസ് ആക്ഷൻ രംഗങ്ങൾ കോർത്തിണക്കി സുകുമാർ സംവിധാനം ചെയ്യുന്ന 'പുഷ്‌പ' എന്ന ബഹുഭാഷ ചിത്രം ക്രിസ്‌മസിന് റിലീസ് ചെയ്യുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ സിനിമയുടെ റിലീസ് തിയതി വ്യക്തമാക്കിയിരുന്നില്ല.
പുഷ്‌പ റിലീസ് തിയതി പ്രഖ്യാപിച്ചു
രണ്ടു ഭാഗങ്ങളായി പ്രദർശനത്തിന് എത്തിക്കുന്ന പുഷ്‌പ ഡിസംബർ 17ന് തിയേറ്ററുകളിലൂടെ പുറത്തിറങ്ങുമെന്നാണ് നിർമാതാക്കൾ പുതിയതായി പങ്കുവക്കുന്നത്. തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലാണ് റിലീസ്.
-
This December, Theatres will go Wild with the arrival of #PushpaRaj 🔥#PushpaTheRise will hit the Big Screens on DEC 17th! #PushpaTheRiseOnDec17#ThaggedheLe 🤙@alluarjun @iamRashmika #FahadhFaasil @Dhananjayaka @aryasukku @ThisIsDSP @adityamusic @PushpaMovie pic.twitter.com/yB2Ws1HnrA
— Mythri Movie Makers (@MythriOfficial) October 2, 2021 " class="align-text-top noRightClick twitterSection" data="
">This December, Theatres will go Wild with the arrival of #PushpaRaj 🔥#PushpaTheRise will hit the Big Screens on DEC 17th! #PushpaTheRiseOnDec17#ThaggedheLe 🤙@alluarjun @iamRashmika #FahadhFaasil @Dhananjayaka @aryasukku @ThisIsDSP @adityamusic @PushpaMovie pic.twitter.com/yB2Ws1HnrA
— Mythri Movie Makers (@MythriOfficial) October 2, 2021This December, Theatres will go Wild with the arrival of #PushpaRaj 🔥#PushpaTheRise will hit the Big Screens on DEC 17th! #PushpaTheRiseOnDec17#ThaggedheLe 🤙@alluarjun @iamRashmika #FahadhFaasil @Dhananjayaka @aryasukku @ThisIsDSP @adityamusic @PushpaMovie pic.twitter.com/yB2Ws1HnrA
— Mythri Movie Makers (@MythriOfficial) October 2, 2021
സംവിധായകൻ സുകുമാർ തിരക്കഥ എഴുതുന്ന പുഷ്‌പയ്‌ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത് ദേവി ശ്രീ പ്രസാദ് ആണ്. ചിത്രത്തിൽ രശ്‌മിക മന്ദാനയാണ് അല്ലു അർജുന്‍റെ നായിക. ശ്രീവല്ലി എന്നാണ് രശ്‌മികയുടെ കഥാപാത്രത്തിന്‍റെ പേര്. ജഗപതി ബാബു, പ്രകാശ് രാജ്, സുനില്‍, ഹാരിഷ് ഉത്തമന്‍, വെണ്ണിലാ കിഷോര്‍, അനസൂയ ഭരത്വാജ് എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ.
More Read: 'പുഷ്‌പ'യുടെ 'ശ്രീവല്ലി' എത്തി; ഒട്ടും പ്രതീക്ഷിക്കാത്ത രശ്‌മിക മന്ദാനയുടെ പോസ്റ്റർ
മിറോസ്ല കുബ ബ്രോസെക് ഛായാഗ്രഹണവും കാര്‍ത്തിക ശ്രീനിവാസ് എഡിറ്റിങ്ങും നിർവഹിക്കുന്ന ചിത്രത്തിൽ ഓസ്‌കറിലൂടെ മലയാളിക്ക് അഭിമാനമായ റസൂല്‍ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈനിങ് ചെയ്‌തിരിക്കുന്നത്.