ETV Bharat / sitara

അഞ്ച് ഭാഷകളിൽ 'പുഷ്‌പ' ക്രിസ്‌മസിനെത്തും; അല്ലു അർജുൻ- ഫഹദ് ഫാസിൽ കോമ്പോ സ്‌ക്രീനിൽ കാണാൻ പ്രേക്ഷകർ - rashmika mandanna fahadh faasil news

തെലുങ്ക്, മലയാളം, ഹിന്ദി, കന്നഡ, തമിഴ് ഭാഷകളിലായാണ് പുഷ്‌പ റിലീസ് ചെയ്യുന്നത്.

അല്ലു അർജുൻ ഫഹദ് ഫാസിൽ വാർത്ത  അല്ലു അർജുൻ പുഷ്‌പ വാർത്ത  പുഷ്‌പ ഫഹദ് ഫാസിൽ വാർത്ത  രശ്‌മിക മന്ദാന അല്ലു അർജുൻ ഫഹദ് ഫാസിൽ വാർത്ത  കള്ളക്കടത്തുകാരൻ പുഷ്‌പ അല്ലു ഫഹദ് വാർത്ത  പുഷ്‌പ റിലീസ് പുതിയ വാർത്ത  pushpa release theatres news  pushpa release allu arjun news  allu arjun pushpa release news  pushpa fahadh faasil news  rashmika mandanna fahadh faasil news  allu arjun fahadh faasil news
പുഷ്‌പ
author img

By

Published : Aug 3, 2021, 3:48 PM IST

തെന്നിന്ത്യൻ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം 'പുഷ്‌പ'യുടെ റിലീസ് തിയതി പ്രഖ്യാപിച്ചു. കള്ളക്കടത്തുകാരൻ പുഷ്‌പയായി സൂപ്പർസ്റ്റാർ അല്ലു അർജുനും എതിർമുഖത്ത് പൊലീസുകാരന്‍റെ കഥാപാത്രവുമായി മലയാളത്തിന്‍റെ സ്വന്തം ഫഹദ് ഫാസിലും എത്തുന്ന ചിത്രം രണ്ട് ഭാഗങ്ങളായാണ് ഒരുക്കുന്നത്. പുഷ്‌പയുടെ ആദ്യഭാഗം ക്രിസ്‌മസ് റിലീസായി ഡിസംബറിൽ റിലീസ് ചെയ്യും.

നേരത്തെ ഓഗസ്റ്റ് 13ന് തിയേറ്ററുകളിൽ എത്തുമെന്നായിരുന്നു അറിയിച്ചതെങ്കിലും കൊവിഡ് രണ്ടാം തരംഗത്തിനെ തുടർന്ന് പുഷ്‌പയുടെ ചിത്രീകരണം വൈകിയതോടെ റിലീസും നീട്ടിവക്കേണ്ടി വന്നു. തെലുങ്കിന് പുറമെ തമിഴ്, ഹിന്ദി, കന്നഡ, മലയാളം ഭാഷകളിലായാണ് റിലീസ്.

  • " class="align-text-top noRightClick twitterSection" data="">

ആര്യ, ആര്യ ചിത്രങ്ങളുടെ സംവിധായകൻ സുകുമാറാണ് പുഷ്‌പ സംവിധാനം ചെയ്യുന്നത്. തെന്നിന്ത്യൻ നടി രശ്‌മിക മന്ദാന നായികയാകുന്ന ബഹുഭാഷ ചിത്രത്തിൽ കന്നഡ നടൻ ഡോളി ധനഞ്ജയും ചിത്രത്തിൽ പ്രധാന താരമാകുന്നു.

അണിയറയിൽ റസൂൽ പൂക്കുട്ടിയും പീറ്റർ ഹെയ്‌നും ഉൾപ്പെടെ പ്രമുഖർ

പ്രശസ്‌ത സംഗീതജ്ഞൻ ദേവി ശ്രീ പ്രസാദാണ് ഗാനങ്ങൾ ചിട്ടപ്പെടുത്തുന്നത്. മിറോസ്ലോവ് ക്യൂബ ബ്രോസെക് ഫ്രെയിമുകൾ ഒരുക്കുന്ന ചിത്രത്തിന്‍റെ എഡിറ്റർ കാര്‍ത്തിക ശ്രീനിവാസാണ്.

More Read: ഇന്ത്യൻ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രം 'പുഷ്‌പ'യോ 'കെജിഎഫോ'!

പീറ്റര്‍ ഹെയ്‌നും രാം ലക്ഷ്‌മണും ചേർന്നാണ് ആക്ഷന് പ്രാധാന്യമുള്ള പുഷ്‌പയുടെ സംഘട്ടനരംഗങ്ങൾ ഒരുക്കുന്നത്. ഓസ്‌കർ പുരസ്‌കാര ജേതാവ് റസൂൽ പൂക്കുട്ടി ചിത്രത്തിന്‍റെ ശബ്‌ദമിശ്രണം നിർവഹിക്കുന്നു. മുറ്റംസെട്ടി മീഡിയയുമായി ചേർന്ന് മൈത്രി മൂവി മേക്കേഴ്‌സ് ആണ് പുഷ്‌പ നിർമിച്ചിരിക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.