സൗത്ത് ഇന്ത്യന്‍ സ്റ്റൈലിഷ് സ്റ്റാര്‍ അല്ലു അര്‍ജുന്‍റെതായി ഈ വര്‍ഷം ആദ്യം തിയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു അല വൈകുണ്ഠപുരമലൂ. ഫാമിലി എന്‍റര്‍ടെയ്‌നറായി ഒരുക്കിയ സിനിമ മാത്രമല്ല, ചിത്രത്തിലെ എല്ലാ ഗാനങ്ങളും ഹിറ്റായിരുന്നു. അല്ലു അര്‍ജുന്‍റെ കരിയറിലെ ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ചിത്രങ്ങളില്‍ ഒന്നുകൂടിയാണ് അല വൈകുണ്ഠപുരമലൂ. സിനിമയിലെ ഗാനങ്ങളില്‍ ഏറെ ശ്രദ്ധനേടിയത് ബുട്ട ബൊമ്മ എന്ന റൊമാന്‍റിക് സോങായിരുന്നു.
ചിത്രത്തിലെ നായിക പൂജ ഹെഗ്ഡയും അല്ലു അര്‍ജുനുമായിരുന്നു ഗാനരംഗങ്ങളില്‍ നിറഞ്ഞ് നിന്നത്. ഗാനത്തിന്‍റെ പ്രധാന ആകര്‍ഷണം ഇരുവരുടെയും നൃത്തരംഗങ്ങളായിരുന്നു. വീഡിയോ ഗാനം റിലീസ് ചെയപ്പോഴെ ആളുകള്‍ക്കിടയിലും സോഷ്യല്‍മീഡിയകളിലും വൈറലായിരുന്നു. ആദ്യ ആഴ്ചകളില്‍ ട്രെന്‍റിങായിരുന്ന ഗാനം ഇപ്പോള്‍ പുതിയ നാഴികകല്ല് പിന്നിട്ടിരിക്കുകയാണ്. ഗാനത്തിന് ഇപ്പോള്‍ 450 മില്ല്യണ്‍ കാഴ്ചക്കാരെ ലഭിച്ചിരിക്കുകയാണ്. തെലുങ്ക് ഫിലിം ഇന്‍ഡസ്ട്രിയുടെ ചരിത്രത്തിലാദ്യമായാണ് ഒരു ഗാനത്തിന് യുട്യൂബില്‍ മാത്രം 450 ദശലക്ഷം കാഴ്‌ചക്കാരെ ലഭിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="">
-
THE FIRST EVER IN TFI 💪🏼#3millionlikesforbuttabomma ❤️💿#sensationalbuttabomma #buttabomma #UNSTOPPABLEAVPLALBUM #AVPL #AlaVaikunthapurramuloo 🎵🌪♥️🎈 pic.twitter.com/saCrl2z7JD
— thaman S (@MusicThaman) November 24, 2020 " class="align-text-top noRightClick twitterSection" data="
">THE FIRST EVER IN TFI 💪🏼#3millionlikesforbuttabomma ❤️💿#sensationalbuttabomma #buttabomma #UNSTOPPABLEAVPLALBUM #AVPL #AlaVaikunthapurramuloo 🎵🌪♥️🎈 pic.twitter.com/saCrl2z7JD
— thaman S (@MusicThaman) November 24, 2020THE FIRST EVER IN TFI 💪🏼#3millionlikesforbuttabomma ❤️💿#sensationalbuttabomma #buttabomma #UNSTOPPABLEAVPLALBUM #AVPL #AlaVaikunthapurramuloo 🎵🌪♥️🎈 pic.twitter.com/saCrl2z7JD
— thaman S (@MusicThaman) November 24, 2020
എസ്. തമന്‍ സംഗീതം നല്‍കിയ ഗാനം ആലപിച്ചിരിക്കുന്നത് അര്‍മാന്‍ മാലിക്കാണ്. വിജയത്തില്‍ സന്തോഷം പങ്കുവെച്ച് എസ്.തമന്‍ തന്നെ രംഗത്തെത്തിയിരുന്നു. അല്ലു അര്‍ജുന്‍, ചിത്രത്തിന്‍റെ സംവിധായകന്‍ ത്രിവിക്രം ശ്രീനിവാസ് എന്നിവരോട് തമന്‍ ട്വീറ്റിലൂടെ സ്നേഹം പ്രകടിപ്പിച്ചു. തബു, ജയറാം, മുര്‍ലി ശര്‍മ, നവദീപ്, സുശാന്ത്, നിവേത പെതുരാജ്, രാഹുല്‍ രാമകൃഷ്ണന്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റഅ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിട്ടുള്ളത്.