"നിനക്ക് വേണ്ടി ഞാനെന്‍റെ ഡേറ്റിങ്ങ് വരെ ഒഴിവാക്കി. നീയെന്നെ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചു. എങ്കിലും നീയെനിക്ക് പെർഫെക്‌ട് ആണ്." യുവതാരം അക്ഷയ് രാധാകൃഷ്‌ണന്‍ തന്‍റെ വളര്‍ത്തുനായയ്ക്കൊപ്പമുള്ള വീഡിയോ പങ്കുവെച്ച് കൊണ്ട് വേറിട്ടൊരു ക്രിസ്‌മസ് ആശംസയാണ് നൽകിയത്. വളര്‍ത്തുനായ മാത്രമല്ല, ഉറ്റ തോഴൻ കൂടിയാണ് വീരന്‍. താരം പല പരിപാടികൾക്കുമെത്തുന്നത് വീരനോടൊപ്പമാണ്.
തന്‍റെ വളർത്തുമൃഗം വീരനെക്കുറിച്ച് അക്ഷയ് രാധാകൃഷ്‌ണന്‍ ഷെയർ ചെയ്‌ത ഫേസ്ബുക്ക് പോസ്റ്റ് പ്രിയപ്പെട്ട വീരാ, നീ കാരണം ഞാൻ എന്‍റെ പാർടനറിനൊപ്പം പുറത്തുപോകുന്നതു വരെ ഒഴിവാക്കി. നീയെന്നെ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചു. ഞാന്‍ പറയുന്നതൊന്നും നീ ശ്രദ്ധിക്കാറുമില്ല. എങ്കിലും നീയെനിക്ക് പെർഫെക്‌ട് ആണ്." 'പതിനെട്ടാം പടി' സിനിമയുടെ നായകന്‍ ഫേസ്ബുക്കിൽ ഷെയർ ചെയ്‌ത വീഡിയോ.അക്ഷയ് മുമ്പ് കോളജിലെ ഒരു പരിപാടിയിൽ വളർത്തുനായയുമായെത്തിയത് ഏറെ വിവാദമായിരുന്നു. ഇതിനെതിരെ ഒരു അധ്യാപിക വിമര്‍ശനവുമായും എത്തിയതാണ്. തന്‍റെ വളർത്തുനായയുമായുള്ള സൗഹൃദവും പങ്കുവെച്ചുകൊണ്ട് ക്രിസ്‌മസ് ബാക്ക്ഗ്രൗണ്ടിൽ ആശംസയറിയിച്ച അക്ഷയിയുടെ പോസ്റ്റും വൈറലാകുകയാണ്.