മലയാള സിനിമയില്‍ ഏറ്റവും തിരക്കുള്ള യുവ നടന്മാരില്‍ ഒരാളാണ് നിർമാതാവും നടനുമായ അജു വര്‍ഗീസ്. അജുവിന്‍റെ സാന്നിധ്യമില്ലാതെ ഇപ്പോള്‍ ഇറങ്ങുന്ന മലയാള സിനിമകള്‍ കുറവാണ്. ലോക്ക് ഡൗണ്‍ മൂലം സിനിമാ മേഖല സ്തംഭിച്ചിരിക്കുന്നതിനാല്‍ കുടുംബത്തോടൊപ്പം വീണുകിട്ടിയ ഒഴിവ് സമയം ആസ്വദിക്കുകയാണ് താരം. അജു വര്‍ഗീസിനും ഭാര്യ അഗസ്റ്റീനക്കും നാല് കുട്ടികളാണുള്ളത്. ഇവരുടെ വിശേഷങ്ങളെല്ലാം അജു വര്‍ഗീസും അഗസ്റ്റീനയും സോഷ്യല്‍മീഡിയ വഴി പങ്കുവെക്കാറുണ്ട്.
- " class="align-text-top noRightClick twitterSection" data="
">
കഴിഞ്ഞ ദിവസം അജു വര്‍ഗീസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഒരു ചിത്രവും അതിന് നല്‍കിയിരിക്കുന്ന ക്യാപ്ഷനുമാണ് ഇപ്പോള്‍ വൈറലാകുന്നത്. കരയുന്ന മകനോട് വിരല്‍ ചൂണ്ടി സംസാരിക്കുകയാണ് ചിത്രത്തില്‍ അജു. സൈക്കോ ഡാഡ് എന്ന ക്യാപ്ഷനാണ് അജു ഫോട്ടോക്ക് നല്‍കിയത്. സിനിമാ താരങ്ങളും ആരാധകരുമടക്കം നിരവധിപേര്‍ രസകരമായ കമന്‍റുകളാണ് ചിത്രത്തിന് നല്‍കുന്നത്. 'നിന്നെ പത്താം ക്ലാസ് വരെയല്ലേ തല്ലിയുള്ളൂ.... എന്നെ ഇന്നലെ കൂടി തല്ലി' 'എന്താടാ മോനേ നിനക്ക് കിന്ദര്‍ ജോയ് വേണോ?, 'നിനക്ക് ദേഷ്യം വരുന്നുണ്ടോടാ' എന്നിങ്ങനെയുള്ള കമന്‍റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.