വിനീത് ശ്രീനിവാസന്‍റെ സംവിധാനത്തിൽ പുറത്തിറങ്ങിയ മലവാര്‍വാടി ആര്‍ട്‌സ് ക്ലബ്ബിലൂടെ നിവിന്‍ പോളിക്കൊപ്പം സിനിമയിൽ അരങ്ങേറ്റം കുറിച്ച നടനാണ് അജു വര്‍ഗീസ്. പിന്നീട് തട്ടത്തിൻ മറയത്ത്, ഒരു വടക്കൻ സെൽഫി, ലവ് ആക്ഷൻ ഡ്രാമ തുടങ്ങി ഒരുപാട് ചിത്രങ്ങളിലൂടെ ഇവരുടെ കോമ്പോ വിജയിക്കുകയും ചെയ്‌തു.
- " class="align-text-top noRightClick twitterSection" data="">
എന്നാൽ ഇപ്പോള്‍ അജു വര്‍ഗീസ് തനിക്ക് ലഭിച്ച പരിഹാസ കമന്‍റ് ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് ഇപ്പോള്‍. മോഹന്‍ലാലും ശ്രീനിവാസനും ഒരുമിച്ചഭിനയിച്ച അക്കരെ അക്കരെ അക്കരെ എന്ന സിനിമയിൽ നിന്നുള്ള ഒരു ചിത്രം താരം ഫേസ്ബുക്കിൽ പങ്കുവച്ചപ്പോൾ പരിഹാസം കലര്‍ന്ന കമന്‍റുകളാണ് ലഭിച്ചത്. ദാസന്‍റേയും വിജയന്‍റേയും ആരും കാണാത്ത ചിത്രത്തിന് 'നിവിന്‍റെയോ വിനീതിന്‍റെയോ മൂട് താങ്ങ്, വല്ല ചാന്‍സും കിട്ടും' എന്നാണ് കമന്‍റ് ലഭിച്ചത്. വിമര്‍ശകന് പുഞ്ചിരി കലര്‍ന്ന മറുപടി അജു തിരികെ നൽകിയപ്പോൾ നിരവധി പേരാണ് മൂവരുടെയും സൗഹൃദത്തിനെ പ്രശംസിച്ചെത്തിയത്.