വര്‍ഷങ്ങള്‍ക്ക് ശേഷം പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട സംവിധായകന്‍ സിബി മലയിലും തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജിത്തും ഒരുമിച്ച് ഒരു സിനിമയുമായി എത്തുകയാണ്. അവസാനമായി ഇരുവരും ഒന്നിച്ചത് ഉസ്താദ് എന്ന മോഹന്‍ലാല്‍ ചിത്രത്തിന് വേണ്ടിയായിരുന്നു. സമ്മര്‍ ഇന്‍ ബത്‌ലഹേം എന്ന ചിത്രം 22 വര്‍ഷം പൂര്‍ത്തിയാക്കിയ ഇന്നാണ് രഞ്ജിത്ത് തന്‍റെ ഫേസ്ബുക്ക് പേജിലൂടെ പ്രേക്ഷകരെ ഇക്കാര്യം അറിയിച്ചത്. രഞ്ജിത്താണ് സമ്മര്‍ ഇന്‍ ബത്‌ലഹേമിന് തിരക്കഥയൊരുക്കിയത്. സിബി മലയിലായിരുന്നു സംവിധാനം. ഇരുവരും വീണ്ടുമൊന്നിക്കുന്ന ചിത്രത്തില്‍ നായകന്‍ ആസിഫ് അലിയാണ്.
- " class="align-text-top noRightClick twitterSection" data="">
'ഇരുപത്തിരണ്ട് വര്‍ഷം മുമ്പ് ഈ ദിവസം ഇതിലൊരാള്‍ തിരക്കഥാകൃത്തും ഒരാള്‍ സംവിധായകനുമായി 'സമ്മര്‍ ഇന്‍ ബത്‌ലഹേം' പുറത്തിറങ്ങി. ഇരുപത്തിരണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം അതിലൊരാള്‍ നിര്‍മാതാവും മറ്റൊരാള്‍ സംവിധായകനുമായി ഒരു ആസിഫ് അലി ചിത്രം ഈ വര്‍ഷം ആരംഭിക്കുകയാണ്' സിബി മലയിലിനോടൊപ്പമുള്ള ചിത്രം കൂടി പങ്കുവെച്ചുകൊണ്ട് രഞ്ജിത്ത് കുറിച്ചു.
സിബി മലയില്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് നവാഗതനായ ഹേമന്താണ് തിരക്കഥ ഒരുക്കുന്നത്. ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചര്‍ കമ്പനിയുടെ ബാനറില്‍ രഞ്ജിത്തും പി.എം ശശിധരനും ചേര്‍ന്നാണ് നിര്‍മാണം. പ്രശാന്ത് രവീന്ദ്രനാണ് ഛായാഗ്രഹണം.