അഭിനയത്തിലേക്ക് എത്തിയപ്പോൾ സ്വീകരിച്ചിരുന്ന പേര് മാറ്റി യഥാർഥ പേരിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് നടൻ ആദിത്യൻ ജയൻ. തന്റെ യഥാർഥ പേര് ജയൻ എസ്. ആണെന്നും ഇനിമുതൽ തന്റെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പേജുകളിലും ഇതേ പേരാണ് ഉപയോഗിക്കുന്നതെന്നും ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടതാരം കൂടിയായ ആദിത്യൻ ജയൻ അറിയിച്ചു.
"എന്റെ യഥാർഥ പേര് ജയൻ എസ്. എന്നാണ്, ആയതിനാൽ അതേപേരിൽ തന്നെ ഫേസ്ബുക്ക് പ്രൊഫൈൽ, ഇൻസ്റ്റഗ്രാം എന്നീ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ അപ്ഡേറ്റ് ചെയ്യുന്നു" എന്ന കുറിപ്പോടെയാണ് ആദിത്യന് പ്രേക്ഷകർക്ക് പരിചിതമല്ലാത്ത പുതിയ പേരിനെ പരിചയപ്പെടുത്തിയത്. എന്നാൽ, താരം ആദിത്യനിൽ നിന്നും ജയനിലേക്ക് എത്തിയത് മഹാനടൻ ജയനുമായി സാമ്യം വരുത്താനാണോ എന്ന് പോസ്റ്റിന് താഴെ കമന്റുകൾ നിറയുന്നുണ്ട്. തന്റെ അച്ഛനും അമ്മയും ഇട്ട പേരാണ് ജയനെന്നും പേര് കോപ്പിയടിക്കുന്നതല്ലെന്നും കമന്റുകൾക്ക് നടൻ മറുപടി നൽകി. മഹാനടൻ ജയന്റെ സഹോദരൻ സോമൻ നായരുടെ മകനാണ് ആദിത്യൻ. നടി അമ്പിളി ദേവിയുമായുള്ള താരത്തിന്റെ രണ്ടാം വിവാഹം വിവാദങ്ങൾക്കും വിമർശനങ്ങൾക്കും വഴിവെച്ചിരുന്നു.
- " class="align-text-top noRightClick twitterSection" data="">