ഒരു ബോയ്‌സ് ഹോസ്റ്റൽ... അവിടേക്ക് രഹസ്യമായി ഒരു പെൺകുട്ടി എത്തുന്നതും തുടർന്നുള്ള രസകരവും ത്രില്ലിങ്ങുമായ രംഗങ്ങൾ.... 2015ൽ ക്രിസ്‌മസിന് തിയേറ്ററുകളിൽ ചിരിപ്പൂരം തീർത്ത അടി കപ്യാരേ കൂട്ടമണി തമിഴിലേക്ക് റീമേക്ക് ചെയ്യുന്നതായി നേരത്തെ അറിയിച്ചിരുന്നു.
സിനിമയിലെ താരനിരയെ പരിചയപ്പെടുത്തിയുള്ള പോസ്റ്ററും ഗംഭീര പ്രതികരണമാണ് നേടിയത്. ഇപ്പോഴിതാ, ജൂലൈ 16ന് വൈകുന്നേരം പുറത്തുവിട്ട ചിത്രത്തിന്‍റെ ടീസർ 24 മണിക്കൂറിനുള്ളിൽ ഗംഭീരപ്രതികരണമാണ് നേടുന്നത്.
- " class="align-text-top noRightClick twitterSection" data="">
'ഹോസ്റ്റൽ' എന്ന പേരിലാണ് തമിഴ് ചിത്രം നിർമിക്കുന്നത്. മലയാളത്തിലെ പോലെ ചിരിയും ഹൊററും ചേർത്താണ് ഹോസ്റ്റൽ ചിത്രവും ഒരുക്കിയിട്ടുള്ളതെന്ന് ടീസർ വ്യക്തമാക്കുന്നുണ്ട്.
അശോക് സെൽവനും പ്രിയ ഭവാനി ശങ്കറും ലീഡ് റോളിൽ
തമിഴിൽ ധ്യാൻ ശ്രീനിവാസന്‍റെ റോളിൽ അശോക് സെൽവനും നമിത പ്രമോദിന്‍റെ നായികാവേഷത്തിൽ പ്രിയ ഭവാനി ശങ്കറും എത്തുന്നു. മുകേഷിന്‍റെ വൈദികനെ റീമേക്ക് ചിത്രത്തിൽ നാസറാണ് അവതരിപ്പിക്കുന്നത്. രാംദോസാണ് ബിജുക്കുട്ടൻ ഗംഭീരമാക്കിയ ഹാസ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
സതീഷ്, കെപിഐ യോഗി, കൃഷ് എന്നിവരും ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങളാകുന്നു. സുമന്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹകൻ പ്രവീൺ കുമാറും എഡിറ്റർ രാഗുലുമാണ്. ബോബോ ശശി ഹോസ്റ്റലിന്‍റെ സംഗീതം ഒരുക്കുന്നു. ആർ രവീന്ദ്രനാണ് തമിഴ് റീമേക്കിന്‍റെ നിർമാതാവ്.
More Read: 'അടി കപ്യാരേ കൂട്ടമണി' തമിഴിലേക്ക്, ഫസ്റ്റ്ലുക്ക് കാണാം
ജോൺ വർഗീസിന്റെ സംവിധാനത്തിൽ ധ്യാനിനും നമിതക്കുമൊപ്പം അജു വർഗീസ്, നീരജ് മാധവ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളായ മലയാള ചിത്രത്തിന്‍റെ രണ്ടാം ഭാഗം വരുമെന്ന് സിനിമ റിലീസായതിന് ശേഷം അണിയറപ്രവർത്തകർ സൂചിപ്പിച്ചിരുന്നു. എന്നാൽ, ചിത്രത്തിന്‍റെ തുടർഭാഗത്തിന്‍റെ പുതിയ വിശേഷങ്ങൾ അണിയറപ്രവർത്തകർ ഇതുവരെയും പുറത്തുവിട്ടിട്ടില്ല.