തെന്നിന്ത്യയിലെ വിവിധ ഭാഷകളിലായി അറുപതിലേറെ ചിത്രങ്ങളില്‍ അഭിനയിച്ച് തെന്നിന്ത്യന്‍ താരറാണിമാരുടെ പട്ടികയില്‍ ഇടംനേടിയ നടിയാണ് തൃഷ കൃഷ്ണന്‍. താരത്തിന് മലയാളത്തിലടക്കം നിരവധി പേര്‍ ആരാധകരായുണ്ട്. 1999ല്‍ പുറത്തിറങ്ങിയ പ്രശാന്തിന്‍റെ സിനിമ ജോഡിയിലൂടെയാണ് തൃഷ സിനിമാ രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. ഇപ്പോള്‍ തന്‍റെ ജീവിതത്തിലെ അതിമനോഹരമായ ഒരു ദിവസത്തിന്‍റെ ഓര്‍മ പ്രിയ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുകയാണ് തൃഷ. മിസ് ചെന്നൈയായി 1999ല്‍ തെരഞ്ഞെടുക്കപ്പെട്ട സമയത്തെ ഒരു ചിത്രമാണ് തൃഷ ട്വീറ്റ് ചെയ്തിരിക്കുന്നത്. 'എന്‍റെ ജീവിതം മാറിയ ദിവസം' എന്നാണ് താരം ചിത്രത്തിന് അടിക്കുറിപ്പായി നല്‍കിയിരിക്കുന്നത്. മിസ് ചെന്നൈ പട്ടം നേടിയ ശേഷമാണ് തൃഷക്ക് സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിക്കുന്നത്. ആ വര്‍ഷം തന്നെ മിസ് സേലം മത്സരത്തിലും 2001ലെ മിസ് ഇന്ത്യ മത്സരത്തിലും തൃഷ പങ്കെടുത്തിരുന്നു. ലോക്ക് ഡൗണിനിടെ ഗൗതം മേനോന്‍റെ ഒരു ഹ്രസ്വചിത്രത്തിലൂടെ താരം വീണ്ടും ആരാധകരെ വിസ്മയിപ്പിച്ചിരുന്നു. ഗൗതം മേനോന്‍റെ വിണ്ണൈ താണ്ടി വരുവായാ എന്ന സിനിമയുടെ തുടര്‍ച്ചയെന്നോണമാണ് ആ ഹ്രസ്വചിത്രം പുറത്തിറക്കിയത്. കാര്‍ത്തിക് ഡയല്‍ സെയ്താന്‍ യേന്‍ എന്നായിരുന്നു പേര്.
-
30/09/1999👑
— Trish (@trishtrashers) September 30, 2020 " class="align-text-top noRightClick twitterSection" data="
The day my life changed...❤️#MissChennai1999 pic.twitter.com/ZsxJMThH0T
">30/09/1999👑
— Trish (@trishtrashers) September 30, 2020
The day my life changed...❤️#MissChennai1999 pic.twitter.com/ZsxJMThH0T30/09/1999👑
— Trish (@trishtrashers) September 30, 2020
The day my life changed...❤️#MissChennai1999 pic.twitter.com/ZsxJMThH0T