ഫേസ്ബുക്കിന്‍റെ ഇന്‍ബോക്സിലേക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ച യുവാവിനെതിരെ സൈബര്‍ സെല്ലില്‍ പരാതി നല്‍കി നടി സ്വാസിക. അനന്ദു ആദില്‍ എന്ന പ്രൊഫൈലില്‍ നിന്നാണ് നടിയുടെ ഇന്‍ബോക്സിലേക്ക് നിരന്തരം അശ്ലീല സന്ദേശങ്ങള്‍ എത്തുന്നത്. പ്രൊഫൈലിന്‍റെ സ്ക്രീന്‍ ഷോട്ട് അടക്കം ഉള്‍പ്പെടുത്തി ഫേസ്ബുക്കില്‍ ഒരു കുറിപ്പും നടി പങ്കുവെച്ചിട്ടുണ്ട്. 'കുറച്ച് നാളുകളായി ഇവനെ പോലെ അമ്മയെയും പെങ്ങമ്മാരെയും തിരിച്ചറിയാത്ത കുറച്ച് പേര് മോശമായി മെസേജുകളും കമന്‍റുകളും ചെയ്യുന്നതായി ശ്രദ്ധയില്‍ പെട്ടു. സൈബര്‍ സെല്ലില്‍ ഇതിനെതിരെ പരാതി നല്‍കിയിട്ടുണ്ട്. ഏതൊരു പെണ്ണിനും ഇവനെ പോലുള്ളവന്മാരുടെ അടുത്ത് നിന്ന് ഇത് പോലെയുള്ള മോശമായ പ്രവൃത്തികള്‍ കാണേണ്ടി വരും... ഇതിനെതിരെ പ്രതികരിക്കുക' എന്നാണ് സ്വാസിക സ്ക്രീന്‍ ഷോട്ടിനൊപ്പം കുറിച്ചത്. യുവാവ് അയച്ച സന്ദേശങ്ങളും നടി പുറത്തുവിട്ടു. ഇത്തരത്തില്‍ നടിമാരുടെ പ്രൊഫൈലുകള്‍ക്ക് നേരെ സൈബര്‍ ആക്രമണം ഉണ്ടാകുന്നതും അശ്ലീല പദപ്രയോഗങ്ങള്‍ നടത്തുന്നതും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പതിവായിരിക്കുകയാണ്.
അശ്ലീല സന്ദേശമയച്ച യുവാവിനെതിരെ സൈബര്‍ സെല്ലില്‍ പരാതി നല്‍കി നടി സ്വാസിക - Swasika files cyber cell complaint
യുവാവ് അയച്ച സന്ദേശങ്ങളും നടി സ്വാസിക പുറത്തുവിട്ടു. ഇത്തരം പ്രവൃത്തികള്‍ നടത്തുന്നവര്‍ക്കെതിരെ ശക്തമായി പ്രതികരിക്കണമെന്നും സ്വാസിക ഫേസ്ബുക്കില്‍ കുറിച്ചു
![അശ്ലീല സന്ദേശമയച്ച യുവാവിനെതിരെ സൈബര്‍ സെല്ലില്‍ പരാതി നല്‍കി നടി സ്വാസിക സൈബര്‍ സെല്ലില്‍ പരാതി നല്‍കി നടി സ്വാസിക നടി സ്വാസിക നടി സ്വാസിക സിനിമകള്‍ സ്വാസിക ഫേസ്ബുക്ക് നട നടി സ്വാസിക സൈബര്‍ സെല്‍ Actress Swasika files cyber cell complaint Swasika files cyber cell complaint Actress Swasika](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8909541-52-8909541-1600868247917.jpg?imwidth=3840)