ജഗതി ശ്രീകുമാറിന്‍റെ മകളും അഭിനേത്രിയുമായ ശ്രീലക്ഷ്മി ശ്രീകുമാര്‍ കഴിഞ്ഞ ദിവസമാണ് വിവാഹിതയായത്. ജിജിന്‍ ജഹാംഗീറിനെയാണ് ശ്രീലക്ഷ്മി വിവാഹം ചെയ്തത്. അഞ്ച് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. ലുലു ബോല്‍ഗാട്ടി സെന്‍ററിലായിരുന്നു വിവാഹം. ബോളിവുഡ് സുന്ദരികളെപ്പോലെ ഉത്തരേന്ത്യന്‍ രീതിയിലുള്ള വേഷമണിഞ്ഞാണ് ശ്രീലക്ഷ്മി എത്തിയത്. വെള്ളയും ചുവപ്പ് കോംബിനേഷനിലുള്ള ലെഹംഗ ശ്രീലക്ഷ്മിക്ക് രാജകീയ പ്രൗഢി നല്‍കി. വരന്‍ ജഹാംഗീറാകട്ടെ മെറൂണ്‍ നിറത്തിലുള്ള കോട്ടും സ്യൂട്ടുമായിരുന്നു വേഷം.
- " class="align-text-top noRightClick twitterSection" data="">
ഉത്തരേന്ത്യന്‍ വധുവിനെപ്പോലെ ശ്രീലക്ഷ്മിയെ അണിയിച്ചൊരുക്കിയത് പ്രശസ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജുവാണ്. വിവാഹദിനത്തില്‍ തന്നെ സുന്ദരിയാക്കിയ രഞ്ജുവിന് നന്ദിയറിയിച്ച് ഇന്‍സ്റ്റഗ്രാമില്‍ വീഡിയോയും പങ്കുവെച്ചിട്ടുണ്ട് താരം. ലെഹംഗക്ക് ചേരുന്ന ഹെവി ഡിസൈന്‍ കുന്ദന്‍ ആഭരണങ്ങളും. കഴുത്തില്‍ അണിഞ്ഞ പച്ചയും വെള്ളയും കല്ലുകള്‍ ഇടകലര്‍ന്ന ചോക്കറും അതേ കോമ്പിനേഷനിലുള്ള വലിയ ജുംകയും നെറ്റിച്ചുട്ടിയും ഒപ്പം കല്ലുപതിപ്പിച്ച മൂക്കുത്തിയും സ്‌മോക്കി ഐസോട് കൂടിയ ഹെവി മേക്കപ്പുമാണ് ശ്രീലക്ഷ്മിക്ക് മേക്കപ്പ് ആര്‍ടിസ്റ്റ് നല്‍കിയിരുന്നത്.
മലയാളസിനിമയില്‍ നിന്നുള്ള നിരവധിപ്പേരാണ് കല്യാണത്തിന് എത്തിയത്. അവതാരകയായും നായികയായും വെള്ളിത്തിരയില്‍ തിളങ്ങിയ ശ്രീലക്ഷ്മി ബിഗ്ബോസ് പരിപാടിയിലൂടെയാണ് കൂടുതല്‍ ശ്രദ്ധനേടിയത്. ഒമാനിലെ ഒരു പ്രമുഖ മെഡിക്കല്‍ ഗ്രൂപ്പിന്‍റെ മാര്‍ക്കറ്റിങ് രംഗത്ത് ജോലി ചെയ്യുകയാണ് താരം ഇപ്പോള്‍.