ബാലതാരമായി എത്തി തെന്നിന്ത്യയില്‍ അറിയപ്പെടുന്ന അഭിനേത്രിയായി മാറിയ നടിയാണ് ഷീല കൗര്‍. ബുധനാഴ്ച ചെന്നൈയില്‍ താരം വിവാഹിതയായി. ബിസിനസുകാരനായ സന്തോഷ് റെഡ്ഡിയാണ് വരന്‍. വിവാഹചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. താരം തന്നെയാണ് വിവാഹിതയായ വിവരം ഫേസ്ബുക്കിലൂടെ ആരാധകരെ അറിയിച്ചത്.
'ഞങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ദിവസമായിരുന്നു... ഒരിക്കലും താരതമ്യം ചെയ്യാന്‍ പറ്റാത്ത സമയം. സന്തോഷം ഹൃദയത്തിന്‍റെ ആഴത്തില്‍ വരെ എത്തി. ഞങ്ങള്‍ ഒരുമിച്ചുള്ള പുതിയ ജീവിതം...' വിവാഹചിത്രം പങ്കുവെച്ചുകൊണ്ട് ഷീല കുറിച്ചു.
- " class="align-text-top noRightClick twitterSection" data="">
- " class="align-text-top noRightClick twitterSection" data="">
പൂവേ ഉന്നാക്കാഗെ എന്ന തമിഴ് ചിത്രത്തിലൂടെയാണ് ബാലതാരമായി ഷീല അരങ്ങേറിയത്. മലയാളികള്‍ക്ക് ഷീല സുപരിചിതയാകുന്നത് അല്ലു അര്‍ജുന്‍റെ തെലുങ്ക് ചിത്രം പരഗുവിന്‍റെ മൊഴിമാറ്റ പതിപ്പായ കൃഷ്ണയിലൂടെയാണ്. ചിത്രം മലയാളക്കരയില്‍ വലിയ സ്വീകര്യത നേടിയിരുന്നു. ഒപ്പം മലയാളത്തില്‍ മായാബസാര്‍, താന്തോന്നി, മേക്കപ്പ്മാന്‍ എന്നീ ചിത്രങ്ങളിലും ഷീല അഭിനയിച്ചിട്ടുണ്ട്.